തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ധനകാര്യ കമ്മിഷന്‍ തീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്കായി പങ്കു വയ്‌ക്കുന്ന തുകയാണ് അനുവദിച്ചതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
കേരളത്തിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് പ്രത്യേക സഹായം അനുവദിച്ചില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ തീര്‍പ്പ് അനുസരിച്ച് നിലവില്‍ കേന്ദ്രത്തിന് ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്നുള്ളൂ. ഇതിന്റെതന്നെ 1.925 ശതമാനമാണ് കേരളത്തിന് അനുവദിക്കുന്നത്.
കേരളത്തിനകത്തുനിന്ന് അടക്കം കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന തുകയില്‍നിന്ന് ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുകയാണിത്. മാസ ഗഢുക്കളായി അനുവദിക്കുന്ന തുക എല്ലാ മാസവും പത്താം തിയതിയാണ് കേന്ദ്രം വിതരണം ചെയ്യുന്നത്. ഇത്തവണ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മൂന്നുദിവസം മുമ്പെ തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: