കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന് ഷുഹൈബിനെ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ലാറ്റില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
എറണാകുളം ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു.
ആത്മഹത്യ ശ്രമമെന്നാണ് അറിയുന്നത്. അലന് ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഭരണകൂടം വേട്ടയാടുന്നെന്ന് കത്തെഴുതി വച്ച ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: