പനാജി : 37ാമത് ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം വെങ്കലം നേടി. പഞ്ചാബിനെയാണ് കേരളം പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായ മത്സരത്തില്‍ ടൈബ്രേക്കറില്‍ 4-3 എന്ന സ്‌കോറിനാണ് കേരളത്തിന്റെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു.കേരളത്തിന്റെ സുഹൈല്‍ എംഎയും പഞ്ചാബിന്റെ ബിപുല്‍ കലയും ഗോള്‍ നേടാനുള്ള അവസരങ്ങള്‍ കളഞ്ഞുകുളിച്ചു.
മത്സരം ഗോള്‍ രഹിത സമനിലയിലായതോടെ ടൈബ്രേക്കറിന് വഴിയൊരുങ്ങി. കേരളത്തിന്റെ അര്‍ജുന്‍ വി, ബെല്‍ജിന്‍, സഞ്ജു സി, റിസ്വാനലി എടക്കാവിലാന്‍ എന്നിവര്‍ ഗോളുകള്‍ നേടി. സെമിഫൈനലില്‍ കേരളം സര്‍വീസസിനോട് പരാജയപ്പെട്ടിരുന്നു.
















