കച്ചാമന്‍(രാജസ്ഥാന്‍): അഴിമതിയുടെ കാര്യത്തില്‍ ആര്‍ക്കെങ്കിലും ലോക റിക്കാര്‍ഡ് അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് രണ്ടരക്കോടി രൂപയും നാലു കോടിയിലധികം രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്ത സംഭവം മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്തുതരം സര്‍ക്കാരാണ് രാജസ്ഥാന്‍ ഭരിക്കുന്നത് ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഒ.പി. വിശ്വകര്‍മ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നാണ് കഴിഞ്ഞ ദിവസം രണ്ടരക്കോടി രൂപയും 4.8 കോടിയിലധികം രൂപയുടെ സ്വര്‍ണവും പിടിച്ചത്. രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനായ അമിതാഭ് കൗശിക്കിന്റെ വീട്ടില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും പിടിച്ചെടുത്തിരുന്നു. ഈ സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ രൂക്ഷ വിമര്‍ശനം.
അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി അമിത് ഷാ വിശദീകരിച്ചു. കാലി സിങ് ഡാമിന്റെ പേരില്‍ 200 കോടി, പാവപ്പെട്ടവര്‍ക്കുള്ള സഹായ പദ്ധതിയില്‍ 100 കോടി, ഉദയ് സാഗര്‍ ലേക് പദ്ധതിയില്‍ 600 കോടി, ഭുജ്ദര്‍ സംസ്ഥാനത്തെ പെന്‍ഷന്‍ പദ്ധതിയില്‍ 150 കോടി… ഇങ്ങനെ അഴിമതി നടത്താനായി മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ സംസ്ഥാനം ഭരിച്ചത്.
രാജസ്ഥാനിലെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു കുടിവെള്ളം. രാജ്യത്താകെ ശുദ്ധജലം വീടുകളില്‍ എത്തിക്കാനാണ് മോദി സര്‍ക്കാര്‍ ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കയിത്. രാജസ്ഥാനില്‍ ഇരുപതിനായിരം കോടി ജല്‍ ജീവന്‍ മിഷന്റെ പേരില്‍ ചെലവാക്കി. പക്ഷേ, വീടുകളില്‍ കുടിവെള്ളമെത്തിയില്ല, അമിത് ഷാ പറഞ്ഞു.
ഗെഹ്‌ലോട്ടിനെ കോണ്‍ഗ്രസുകാര്‍ മാന്ത്രികന്‍ എന്നാണ് വിളിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ അദ്ദേഹം ഒരു മാന്ത്രികനാണ്. രാജസ്ഥാനില്‍ എന്തു പരീക്ഷ നടത്തിയാലും ചോദ്യപേപ്പര്‍ ചോരും. പിഎസ്‌സി പരീക്ഷ മുതല്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ വരെ ചോദ്യപേപ്പര്‍ ചോര്‍ച്ച വന്‍ അഴിമതിയാണ്. ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുക എന്നതിന്റെ മികച്ച ഉദാഹരണമാണ് ഗെഹ്‌ലോട്ട് സര്‍ക്കാര്‍, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: