കണ്ണൂര്‍: കണ്ണൂരില്‍ നടന്നുവരുന്ന 65ാമത് കേരള സ്കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്ന് മത്സരങ്ങള്‍ നാലാം നാളിലേക്ക് കടന്നു. ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആര്‍ച്ചറി മത്സരങ്ങളും സബ്ജൂനിയര് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാഡ്മിന്റണ്‍ മത്സരങ്ങളും പൂര്‍ത്തിയായി. ബാഡ്മിന്റണ്‍ സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ എറണാകുളം ജില്ല ഒന്നാം സ്ഥാനത്തും കോഴിക്കോട്, തൃശൂര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. സബ്ജൂനിയര് ബോയ്സ് ബാഡ്മിന്റണ്‍ വിഭാഗത്തില്‍ കോഴിക്കോട് ഒന്നാം സ്ഥാനവും എറണാകുളം, ആലപ്പുഴ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
ഇന്ന് സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജൂഡോ മത്സരങ്ങള്‍ ജിവിഎച്ച്എസ്എസ് സ്പോര്‍ട്സില്‍ വെച്ചും സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ഡ്രീം ബാഡ്മിന്റണ്‍ അരീന കക്കാട് വെച്ചും നടക്കും. ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബോക്സിങ് മത്സരങ്ങള്‍ ജിവിഎച്ച്എസ്എസ് സ്പോര്‍ട്സില്‍ വെച്ചും ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആര്‍ച്ചറി മത്സരങ്ങള്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വെച്ചും നടക്കും. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജിംനാസ്റ്റിക്സ് മത്സരങ്ങള്‍ സായി സെന്റര്‍ തലശ്ശേരിയിലും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചെസ്സ് മത്സരങ്ങള്‍ സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ് എസിലുമാണ് നടക്കുക. ഈ മാസം പതിനൊന്ന് വരെയാണ് ഗ്രൂപ്പ് 3 മത്സരങ്ങള്‍ കണ്ണൂരില്‍ നടക്കുന്നത്.
മത്സരവിജയികള്‍ ഒന്ന് രണ്ട് മൂന്ന് ക്രമത്തില്‍: ആര്‍ച്ചറി-സീനിയര്‍ ബോയ്സ് റീ കര്‍വ് റൗണ്ട്: 1. പ്രചോദ് പി പാലക്കാട്, 2. അലന് സ്റ്റീഫന്‍ കണ്ണൂര്‍, 3. ദേവാഗ്. പി തൃശ്ശൂര്‍. സീനിയര്‍ ബോയ്സ് ഇന്ത്യന്‍ റൗണ്ട്: 1. അശ്വിന്. കെ.എസ് വയനാട്, 2.ഷോണ്‍ ജോണ്‍ ആന്റണി വയനാട്, 3. കൃഷ്ണനുണ്ണി. എസ്.എസ് വയനാട്. സീനിയര്‍ ബോയ്സ് കോമ്പൗണ്ട് റൗണ്ട്: 1. വിശ്വജിത്ത്. ആര് പാലക്കാട്, 2.അബറിന് ബേസില്‍ പാലക്കാട്, 3. റോബിന്‍സ് ഷൈജാന് കണ്ണൂര്‍. സീനിയര്‍ ഗേള്‍സ് റികര്‍വ് റൗണ്ട്: 1. ആമിന നഹാന് പാലക്കാട്, 2. നെഹ്ല താജുദ്ദീന് കോഴിക്കോട്, 3.ആര്‍ദ്ര. ആര് തിരുവനന്തപുരം. സീനിയര്‍ ഗേള്‍സ് ഇന്ത്യന്‍ റൗണ്ട്: 1. ആര്‍ച്ച രാജന് വയനാട്, 2. അനന്യ സുദര്ശന് പാലക്കാട്, 3. അശ്വതി. സി കണ്ണൂര്‍. സീനിയര്‍ ഗേള്‍സ് കോമ്പൗണ്ട് റൗണ്ട്: 1. അയാന സുദര്ശന് പാലക്കാട്, 2. അവന്തിക സുനീഷ് കണ്ണൂര്‍, 3. ചിന്മയ. ബി പാലക്കാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: