കല്‍പ്പറ്റ : വയനാട് മാവോയിസ്റ്റ് ഭീകരരും പോലീസിന്‍െ തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. തലപ്പുഴ പെരിയ ചപ്പാരം കോളനിയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായിട്ടുണ്ട്. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. നാലംഗ മാവോയിസ്റ്റ് സംഘമാണ് ചപ്പാരം കോളനിയില്‍ എത്തിയത്. ഇതില്‍ രണ്ട് പേര്‍ രക്ഷപ്പട്ടു. ഒരാള്‍ക്ക് വെടിയേറ്റതായും സംശയിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലാണ് എത്തിയത്. ഇവര്‍ വീട്ടിലെത്തി മൊബൈല്‍ ചാര്‍ജ് ചെയ്തശേഷം ഭക്ഷണം കഴിക്കാനിരിക്കവേയാണ് തണ്ടര്‍ബോള്‍ട്ടെത്തുകയും മാവോയിസ്റ്റ് ഭീകരര്‍ അവരെ വെടിവെയ്‌ക്കുകയുമായിരുന്നു. ഇതോടെ തണ്ടര്‍ ബോള്‍ട്ട് തിരിച്ചടിച്ചു. മാവോയിസ്റ്റുകള്‍ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ദൂരെ നിന്നു നിരീക്ഷിച്ചിരുന്നു. ഏഴുമണിയോടെ നാലാംഗ സായുധ മാവോയിസ്റ്റ് സംഘം അനീഷിന്റെ വീട്ടിലെത്തിയെന്ന് മനസിലായതോടെ അവര്‍ വീട് വളയുകയായിരുന്നു.
മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പിടികൂടാനായിരുന്നു നീക്കം. എന്നാല്‍ അതിനിടയില്‍ വീട്ടുകാരില്‍ ഒരാള്‍ പുറത്തിറങ്ങി. വീട്ടുമുറ്റത്ത് തണ്ടര്‍ ബോള്‍ട്ടിനെ കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഇതോടെ തണ്ടര്‍ബോള്‍ട്ട് സംഘം ആകാശത്തേക്ക് വെടിവച്ചു, വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടത്. വീടിന് അകത്തുണ്ടായിരുന്ന രണ്ടു പേര്‍ പൊലീസിന് നേരെ വെടിവച്ചു. വീട്ടിലേക്ക് കയറിയാണ്, ഇവരെ തണ്ടര്‍ ബോള്‍ട്ട് സംഘം കസ്റ്റഡിയില്‍ എടുത്തത്.
കസ്റ്റഡിയില്‍ എടുത്ത രണ്ടുപേരെ പോലീസ് കല്‍പ്പറ്റയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വീട് ഇപ്പോഴും പോലീസ് വലയത്തിലാണ്.
കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചപ്പാരം കോളനിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വെടിയേറ്റ ശേഷം രക്ഷപ്പെട്ടയാള്‍ ചികിത്സക്കെത്തിയാല്‍ പിടികൂടുന്നതിനായി കണ്ണൂര്‍ വയനാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വയനാട് മാവോയിസ്റ്റ് ഭീകരരും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ പിടിയില്‍, രക്ഷപ്പെട്ടതില്‍ ഒരാള്‍ക്ക് വെടിയേറ്റതായി സംശയം,പോലീസ് തെരച്ചിലില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: