ന്യൂദല്‍ഹി: ഇസ്രായേലില്‍ നിര്‍മ്മാണ മേഖലയില്‍ ഭാരതീയരെ നിയമിക്കാന്‍ ഇസ്രായേലിലെ കമ്പനികള്‍ ഒരുങ്ങുന്നു. ഹമാസുമായുള്ള യുദ്ധത്തോടെ ഒരു ലക്ഷത്തോളം പാലസ്തീനികളെ ഇസ്രായേല്‍ കമ്പനികള്‍ ഒഴിവാക്കിയിരുന്നു. അതിനു പകരം ഭാരതത്തില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കാനാണ് പദ്ധതി.
കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാലുടന്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും. ഒരു ലക്ഷത്തിലെറെ പേരെയാണ് ഇസ്രായേലിന് വേണ്ടത്. 42,000 ഭാരതീയര്‍ക്ക് നിര്‍മ്മാണ, നഴ്സിങ് മേഖലകളില്‍ തൊഴില്‍ നല്കാന് മെയ് മാസത്തില്‍ ഭാരത, ഇസ്രായേല്‍ സര്‍ക്കാരുകള്‍ കരാര്‍ ഒപ്പിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: