ന്യൂദല്‍ഹി: അതിര്‍ത്തികളില്‍ വിന്യസിക്കാനുദ്ദേശിച്ച് ഭാരതം സ്വന്തമായി വികസിപ്പിച്ച ഭൂതല ഭൂതല മിസൈല്‍ ‘പ്രളയ്’ പരീക്ഷണം വിജയകരം. ഹ്രസ്വ, ദീര്‍ഘ ദൂരങ്ങളിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള മിസൈല്‍ ഇന്നലെ ഒഡീഷയ്ക്കടുത്ത് അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് പരീക്ഷിച്ചത്.
ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിന് 500 മുതല്‍ ആയിരം കിലോ വരെ ഭാരമുള്ള പോര്‍മുനകള്‍ വഹിച്ച്, 350 മുതല്‍ 500 കിലോമീറ്റര്‍ വരെ പറന്നുചെന്ന് ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയും. നിയന്ത്രണ രേഖയിലും (എല്‍ഒസി) യഥാര്‍ഥ നിയന്ത്രണ രേഖയിലും (എല്‍എസി) വിന്യസിക്കാന്‍ വേണ്ടിയാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. മിസൈലിന്റെ ഭാരം അഞ്ച് ടണ്‍. 11 മീറ്റര്‍ നീളം, 420 മില്ലീ മീറ്ററാണ് വ്യാസം. മണിക്കൂറില്‍ 7470 കിലോമീറ്ററാണ് വേഗത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: