കൊല്ലം: ദുരന്തസാധ്യതകള്‍ ഒഴിവാക്കാനുള്ള ക്രിയാത്മക ഇടപെടലിനുള്ള ഈ വര്‍ഷത്തെ അവേര്ട്ടഡ് ഡിസാസ്റ്റര്‍ അവാര്‍ഡ് അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്ക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സിന്. ദുരന്തമേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്‍കൂട്ടി കണ്ടെത്തി ആളപായം ഒഴിവാക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം.
അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്ക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ ഹിമാലയത്തിലും പശ്ചിമഘട്ട മേഖലകളിലും ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലൂടെ ഈ മേഖലകളിലെ ആളുകളെ ഇവിടെ നിന്ന് മാറ്റിത്താമസിപ്പിക്കാനും ഇതിലൂടെ ആളപായം ഒഴിവാക്കാനും
സാധിക്കും.
ലോകത്തില്‍ തന്നെ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തെ സമന്വയിപ്പിച്ചാണ് മൂന്നാറിലും സിക്കിമിലും ഉള്‍പ്പെടെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി അപകടങ്ങളൊഴിവാക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നത്. ബെര്‍ലിനില്‍ നടന്ന 11-ാമത് ഗ്ലോബല്‍ ഡയലോഗ് പ്ലാറ്റ്ഫോമില്‍ വച്ച് അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്ക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ. മനീഷ വിനോദിനി രമേഷ് പുരസ്കാരം ഏറ്റുവാങ്ങി.
ഓരോ പ്രദേശവും സന്ദര്‍ശിച്ച് ആവശ്യമായ പ്രത്യേകതകള്‍ മനസിലാക്കിയാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്ന് ഡോ. മനീഷ വിനോദിനി രമേഷ് പറഞ്ഞു. നാസയിലെ ഡിസാസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ ഡോ. ഷന്ന മക്ലെയിന്‍, എഡിഎ സഹസ്ഥാപകന്‍ പ്രൊഫ. ഡേവിഡ് ലല്ലേമന്റ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: