മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ സിപിഎം അംഗത്തെ സംരക്ഷിച്ച് പോലീസ്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം ജില്ലക്കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെതിരെ ചുമത്തിയത് പോക്സോ ആക്ചിലെ ദുര്‍ബല വകുപ്പുകള്‍ മാത്രമാണെന്നാണ് ഉയരുന്ന ആക്ഷേപം.
പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ ചുമത്തിയാണ് പ്രതി വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്‍. പോക്സോയിലെ താരതമ്യേന ദുര്‍ബലമായ വകുപ്പുകളാണിവ. എന്നാൽ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സിപിഎം.
കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടക്കുന്നത്. ബസ് യാത്രക്കിടെ വേലായുധന്‍ വള്ളിക്കുന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. അടുത്തിടെയാണ് കുട്ടി ഇക്കാര്യം പുറത്ത് പറയുന്നത്. ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: