Categories: India

ആപ്പിള്‍, ഗൂഗിള്‍…ഇപ്പോള്‍ എയര്‍ ബസ്….ആഗോളഭീമന്‍മാരുമായി പല രീതിയില്‍ പങ്കാളിത്തം വികസിപ്പിച്ച് ഇന്ത്യ;ചൈനയ്‌ക്ക് പകരം ഇനി മോദിയുടെ ഭാരതം…

ആപ്പിളിന് പിന്നാലെ, ലോകത്തിന്‍റെ മുന്‍നിര വിമാനനിര്‍മ്മാക്കമ്പനിയായ യൂറോപ്യന്‍ യൂണിയന്‍റെ എയര്‍ബസും മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്

Published by

മുംബൈ: ചൈനയ്‌ക്ക് പകരം ഇന്ത്യയെ ആശ്രയിക്കാമെന്ന് ആഗോള കമ്പനികളെ ബോധ്യപ്പെടുത്താന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘം. കുറെശ്ശേയായി അതിന്റെ ഫലം കണ്ടുതുടങ്ങിയതിന്റെ ഭാഗമായാണ് ആപ്പിള്‍ അവരു‍ടെ ഐ ഫോണ്‍ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ തെരഞ്ഞെടുത്തത്. നിരന്തരമായ മോദിയുടെ വിദേശയാത്രകളെ പ്രതിപക്ഷം വിമര്‍ശിക്കുമ്പോഴും മോദിയ്‌ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ മുന്‍നിര സമ്പദ്ഘടനയാക്കി മാറ്റുക. ഇതിലേക്കുള്ള ചവിട്ടുപടികളില്‍ ഒന്നാണ് ആഗോള കമ്പനികളുടെ നിര്‍മ്മാണകേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക എന്നത്.

ഇപ്പോഴിതാ  മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ബസ്. ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ സംയുക്തസംരംഭമാണ് യാത്രാ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന എയര്‍ ബസ് എന്ന വിശ്വോത്തരക്കമ്പനി. ഇപ്പോള്‍ എയര്‍ ബസ് മെയ്‌ക്ക് ഇന്ത്യാ പദ്ധതിയുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ ഏഷ്യാപ്രദേശത്ത് കമ്പനിയുടെ മുഖ്യ തന്ത്രം മെയ്‌ക്ക് ഇന്‍ ഇന്ത്യ നയം ആയിരിക്കുമെന്ന് എയര്‍ ബസ് ഇന്ത്യ ആന്‍റ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് റെമി മെയ് ലാര്‍ഡ് പറഞ്ഞു. എയ്റോസ്പേസ് നിര്‍മ്മാണ മേഖലയില്‍ ആഗോള തലത്തില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കാനാവശ്യമായ സംയോജിത വ്യവസായ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന ശിലയിടുന്നതില്‍ അഭിമാനമുണ്ടെന്നും റെമി മെയ് ലാര്‍ഡ് അഭിപ്രായപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി നിരന്തരസമ്പര്‍ക്കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേടിയെടുത്ത മറ്റൊരു നാഴികക്കല്ലാണ് ഈ നേട്ടം.

എയര്‍ബസിന് ആവശ്യമായ ചില ഭാഗങ്ങള്‍ (കംപോണന്‍റുകള്‍) അത് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ നിന്നും വാങ്ങുമെന്ന് എയര്‍ബസ് ഇന്ത്യ ആന്‍റ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് പറഞ്ഞു. എയ്റോസ്പേസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യോമയാനമേഖലയ്‌ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന നാല് ഇന്ത്യ കമ്പനികളില്‍ നിന്നാണ് എയര്‍ ബസ് ഘടകഭാഗങ്ങള്‍ (കംപോണന്‍റുകള്‍) വാങ്ങുക. മഹീന്ദ്ര എയ്റോസ്പേസ് ഉള്‍പ്പെടെയുള്ള നാല് ഇന്ത്യന്‍ കമ്പനികളില്‍ നിന്നാണ് ഇവ വാങ്ങുക എയ്ക്വസ്, ഡൈനമാറ്റിക്, ഗാര്‍ഡനര്‍ എന്നിവയാണ് മറ്റ് മൂന്ന് ഇന്ത്യന്‍ കമ്പനികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക