ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മധ്യപ്രദേശിലെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്റ്റേജിലേക്ക് സ്വീകരിച്ചത് പൂക്കളില്ലാത്ത ‘പൂച്ചെണ്ട്’ നല്‍കി. ഒഴിഞ്ഞ പൂച്ചെണ്ട് കണ്ട് പ്രിയങ്ക അന്തംവിട്ടു നില്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ബൊക്കെ കണ്ട് ചിരിയടക്കാന്‍ പറ്റതെ ഇതെന്താണ് ഇതെന്നും, പൂക്കളെവിടെ എന്നും പ്രവര്‍ത്തകനോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്നലെ ഇന്‍ഡോറില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെയാണ് സംഭവം.
നവംബര്‍ 25ന് പോളിംഗ് നടക്കുന്ന സംസ്ഥാനത്ത്, തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് എത്തിയതായിരുന്നു പ്രിയങ്ക. റാലിയുടെ സമാപനവേളയില്‍ വേദിയില്‍ എത്തിയ പ്രിയങ്കയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദരിക്കുന്നത് ദൃശ്യങ്ങള്‍ കാണാം. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
गुलदस्ता घोटाला 😜
गुलदस्ते से गुल गायब हो गया.. दस्ता पकड़ा दिया 😂😂
मध्यप्रदेश के इंदौर में प्रियंका वाड्रा की रैली में एक कांग्रेसी गुलदस्ता देने पहुंचा लेकिन कांग्रेसी खेल हो गया।#MPElections2023 pic.twitter.com/y7Qmyldp94— राकेश त्रिपाठी Rakesh Tripathi (@rakeshbjpup) November 6, 2023
ഓരോ കോണ്‍ഗ്രസ് നേതാക്കളും വേദിയില്‍ കയറി പ്രിയങ്കയെ ആദരിക്കുന്നതാണ് തുടക്കം. ചിലര്‍ റോസാപൂക്കള്‍ നല്‍കി, മറ്റ് ചിലര്‍ പൂച്ചെണ്ടുകള്‍ നല്‍കി. ചിലര്‍ വന്ന് ഹസ്തദാനം നല്‍കിയതിന് ശേഷം പ്രിയങ്കയോടൊപ്പം ഫോട്ടോയെടുത്തു. ഇതിനിടെയാണ് ഒറ്റനോട്ടത്തില്‍ ബൊക്കെയെന്ന് തോന്നിപ്പിക്കുന്ന വസ്തുവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എത്തിയത്.















