മലപ്പുറം: അഴിമതി തീണ്ടാത്ത മേഖലയാണ് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും ക്രമക്കേടുകള്‍ നടന്ന സഹകരണ ബാങ്കുകകളില്‍ നിന്നും പണം പിന്‍വലിക്കാനാകാതെ നട്ടം തിരിയുകയാണ് നിക്ഷേപകര്‍. മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഭരണസമിതി കൈയാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിവാഹം, ആശുപത്രി, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിക്ഷേപകര്‍ സമീപിക്കുമ്പോള്‍ പണമില്ലെന്ന കാരണം പറഞ്ഞ് ബാങ്ക് കൈമലര്‍ത്തുകയാണ്.
ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം തെന്നല സര്‍വീസ് സഹകരണ ബാങ്ക് ഒരു വര്‍ഷം 3.3 കോടിയോളം നഷ്ടത്തിലാണ്. 600 ഓളം നിക്ഷേപകരുള്ള ബാങ്കില്‍ 55 കോടിയോളമാണ് നിക്ഷേപിച്ചിട്ടുള്ളത്. നിലവില്‍ 70 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിനുള്ളത്. യുഡിഎഫ് ഭരണം കൈയാളുന്ന ബാങ്കില്‍ മുന്‍കാല ഭരണസമിതികള്‍ നിയമവിരുദ്ധമായി സ്വന്തം പേരിലും ബന്ധുമിത്രാധികളുടെ പേരിലും ബിനാമിയായും ലോണുകള്‍ കൈപ്പറ്റുകയും യഥാസമയം തിരിച്ചടക്കാത്തതുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.
ബാങ്കിലെ ചില ജീവനക്കാരും ഇതില്‍ പങ്കാളികളാണ്. സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മുന്‍ ഭരണ സമിതിയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ സ്റ്റേ വാങ്ങി കാലാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരാള്‍ നല്കിയ സ്റ്റേ കാലവധി കഴിയുന്നതിന് മുമ്പ് കുറ്റക്കാരില്‍ അടുത്തയാള്‍ സ്റ്റേ അപേക്ഷ നല്കും. ഇത്തരത്തില്‍ നടപടി നീണ്ടുപോകുകയാണ്.
മുന്‍ ഡയറക്ടര്‍മാര്‍ക്കെതിരെയും ചില ജീവനക്കാര്‍ക്കെതിരെയും പോലീസില്‍ പരാതി നല്കിയെങ്കിലും വിജിലന്‍സില്‍ പരാതിയുള്ളതിനാല്‍ പോലീസ് അന്വേഷണം ഏറ്റെടുത്തില്ല. എന്നാല്‍ വിജിലന്‍സ് അന്വേഷണം ഏറ്റെടുക്കണമെങ്കില്‍ നിലവിലെ ഭരണസമിതി അനുമതി നല്കണം. വിജിലന്‍സ് അപേക്ഷ നല്കിയിട്ടുണ്ടെങ്കിലും സ്വന്തം പാര്‍ട്ടിക്കാരായ മുന്‍ ഭരണ സമിതിയെ സംരക്ഷിക്കുന്നതിന് നിലവിലെ ഭരണസമിതി ഇതുവരെ അംഗീകാരം നല്കിയിട്ടില്ല. ഇതോടെ വിജിലന്‍സ് അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍ ഈ സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന സ്ഥിതി വിശേഷവും ഉണ്ടായിട്ടുണ്ട്. തെന്നല ഏജന്‍സി എന്ന ഹോം അപ്ലയന്‍സ് സ്ഥാപനം ആരംഭിച്ച് ഇവിടുന്നുള്ള ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ക്ക് ബാങ്കുവഴി ഇന്‍സ്റ്റാള്‍മെന്റ് നല്കിയിരുന്നു. എന്നാല്‍ സഹകരണ ചട്ടങ്ങള്‍ക്ക് എതിരാണെന്ന് ചുണ്ടിക്കാണിക്കപ്പെടുകയും പരാതി നല്കുകയും ചെയ്തതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും സഹകരണ വകുപ്പിനും നിക്ഷേപകര്‍ പരാതി നല്കിയിട്ടുണ്ടെങ്കിലും പണം ലഭിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: