പട്ന: ബീഹാറില്‍ ലാലുപ്രസാദ് യാദവും മകന് തേജസ്വിയാദവും അധികാരം പിടിക്കാന്‍ കൊണ്ടുവന്ന ജാതി സെന്‍സസില്‍ ചില സമുദായങ്ങള്‍ക്ക് അനര്‍ഹമായ നേട്ടങ്ങള്‍ കിട്ടാന്‍ ജനസംഖ്യ പെരുപ്പിച്ച് കാട്ടുന്നതായി പരാതി. അതുവഴി തങ്ങളുടെ വോട്ട് ബാങ്ക് ഉയര്‍ത്തുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നു. ജാതി സെന്‍സസിന്റെ യഥാര്‍ത്ഥ ലക്ഷ്യം സാമൂഹ്യനീതിയല്ല, അധികാരം പിടിക്കലാണെന്ന സത്യം പകല്‍പോലെ വ്യക്തമാവുന്നതായും ആരോപണമുയരുന്നു.
ലാലു യാദവിന്റെ ആര്‍ജെഡിയ്ക്ക് സ്വാധീനമുള്ള യാദവ് സമുദായത്തിന്റെ ജനസംഖ്യ ഈ ജാതിസെന്‍സില്‍ പെരുപ്പിച്ച് കാട്ടിയിരിക്കുന്നതായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ആരോപിച്ചു. 1931ലെ സെന്‍സസില്‍ 12.7 ശതമാനം ഉണ്ടായിരുന്ന ബീഹാറിലെ യാദവ് സമുദായം ഇപ്പോള്‍ 14.3 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
#WATCH | Patna: On Bihar caste-based survey, BJP leader Sushil Modi says, "…Amit Shah has rightly said that the number of Yadavs and Muslims was increased. In 1931, a caste-based census took place so at that time, 12.7% of Yadav population were in Bihar, now their population… pic.twitter.com/qokJMFJm8Z
— ANI (@ANI) November 6, 2023
അതുപോലെ മുസ്ലിം ജനസംഖ്യയിലും വന്‍വര്‍ധനയാണ് സെന്‍സസില്‍ കാണിച്ചിരിക്കുന്നത്. 1931ല്‍ 14.6 ശതമാനം മാത്രമായിരുന്ന മുസ്ലിം ജനസംഖ്യ ഇപ്പോള്‍ 17.7 ശതമാനമായി ഉയര്‍ന്നതായി ഇപ്പോഴത്തെ സെന്‍സസില്‍ കാണിച്ചിരിക്കുന്നു. ലാലു യാദവിന്റെ പാര്‍ട്ടിക്ക് ഏറ്റവുമധികം പിന്തുണ മുസ്ലിങ്ങളില്‍ നിന്നാണ്.
അതേ സമയം, സാമൂഹ്യനീതി എന്ന് കൊട്ടിഘോഷിക്കുകയും പിന്നാക്ക സമുദായങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നും വീമ്പിളക്കുകയും ചെയ്തെങ്കിലും പിന്നാക്ക സമുദായങ്ങളുെടെ എണ്ണത്തില്‍ വര്‍ധനയില്ല. പിന്നാക്ക സമുദായങ്ങള്‍ മൊത്തത്തില്‍ 36 ശതമാനം എന്നാണ് കാണിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഇവരുടെ ജനസംഖ്യ ഇതിലും അധികം വരേണ്ടതാണെന്നും സുശീല്‍ കുമാര്‍ മോദി ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: