ന്യൂഡല്‍ഹി: ഏഴ് വയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി കാന്തം ഉപയോഗിച്ച് പുറത്തെടുത്ത് ഡൽഹി എയിംസ് ഡോക്ടര്‍മാര്‍. നാല് സെൻ്റിമീറ്ററോ ളം നീളമുള്ള സൂചിയാണ് വിജയകരമായി പുറത്തെടുത്തത്.
രക്തസ്രാവത്തോടുകൂടിയ ചുമയുമായാണ് കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇടത് ശ്വാസകോശത്തില്‍ തയ്യല്‍ മെഷീന്‍ സൂചി തറച്ചതായി കണ്ടെത്തുകയായിരുന്നു. ഏകദേശം നാല് സെന്റിമീറ്ററോളം നീളമുള്ള സൂചിയാണ് എന്‍ഡോസ്‌കോപ്പിയിലൂടെ കണ്ടെത്തിയത്.
ശ്വാസകോശത്തില്‍ വളരെ ആഴത്തിലാണ് ഈ സൂചി തറച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണ രീതിയിലുള്ള ശസ്ത്രക്രിയ സാധ്യമാകില്ലായിരുന്നു. തുടര്‍ന്നാണ് കാന്തത്തിന്റെ സഹായത്തോടെ സൂചി എടുക്കാനുള്ള ശ്രമം നടത്തിയത്. നാല് മില്ലിമീറ്റര്‍ വീതിയും 1.5 മില്ലിമീറ്റര്‍ കനവുമുള്ള കാന്തമാണ് ഇതിനായി ഉപയോഗിച്ചത്. എയിംസിലെ ശിശുരോഗ ശസ്ത്രക്രിയ വിഭാഗമാണ് ശസ്ത്രക്രിയയ്‌ക്കായി പ്രത്യേക ഉപകരണം വികസിപ്പിച്ചെടുത്ത് ഏഴുവയസുകാരന്റെ ജീവന്‍ രക്ഷിച്ചത്.
പരീക്ഷണമെന്ന നിലയിലാണ് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്തത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നൂതന മാര്‍ഗമാണിതെന്നും കൂടുതല്‍ ജീവനുകളെ രക്ഷിക്കാന്‍ കഴിയുമെന്നും ശിശുരോഗ വിദഗ്ധന്‍ ഡോ. ദേവേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: