ന്യൂദല്‍ഹി: സമൂഹമാധ്യമമായ എക്സിലെ ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ജനപ്രിയ വ്യക്തിത്വമായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 1 മുതല്‍ 31 വരെയുള്ള കണക്കനുസരിച്ചാണ് നരേന്ദ്രമോദി ഒന്നാമനായത്.
ഹാഷ്ടാഗുകള്‍ വിശകലനം ചെയ്യുന്ന കമ്പനിയായ ട്വീറ്റ് ബൈന്‍ഡറാണ് ഇക്കാര്യംവെളിപ്പെടുത്തിയത്. മോദിയുടെ എക്സ് അക്കൗണ്ടിലാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിരിക്കുന്നതെന്ന് ട്വീറ്റ് ബൈന്‍ഡര്‍ പറയുന്നു. ഇന്ന് ഏറ്റവും ജനപ്രീതിയുള്ള സമൂഹമാധ്യമമായതിനാലാണ് എക്സിലെ വിവിധ മേഖലകളില്‍ നിന്നുള്ള നേതാക്കളുടെ ജനപ്രിയത കമ്പനി അളന്നത്
തൊട്ടുപിന്നില്‍ നില്‍ക്കുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ടാമത്തെ രാഷ്ടീയക്കാരനാണ് യോഗി.
ഏറ്റവും കൂടുതല്‍ എന്‍ഗേജ് മെന്‍റ് (ട്വിറ്റിന്മേലുള്ള പ്രതികരണങ്ങള്‍) ലഭിച്ച വ്യക്തിത്വങ്ങളിലും മോദി തന്നെയാണ് മുന്‍പില്‍. രണ്ടാമത് വിരാട് കോഹ്ലിയും മൂന്നാം സ്ഥാനത്ത് തമിഴ് നടന്‍ വിജയ് ആണ്. നാലാമതാണ് ഇക്കാര്യത്തില്‍ യോഗിയുടെ സ്ഥാനം. ട്വീറ്റുകളെ വിശകലനം ചെയ്യുന്ന കമ്പനിയാണ് ട്വീറ്റ് ബൈന്‍ഡര്‍ ഹാഷ് ടാഗുകള്‍ വിശകലനം ചെയ്ത് അതിന്റെ ജനപ്രിയത അളക്കുന്നതിലും ട്വീറ്റ് ബൈന്‍ഡറിന് വൈദഗ്ധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: