ന്യൂദല്‍ഹി: ഇറാന് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റെയ്സിയുമായി ഇസ്രയേല്‍-ഹമാസ് യുദ്ധം ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സങ്കീര്‍ണ്ണമായ സാഹചര്യം ഇരുനേതാക്കളും ഫോണ്സംഭാഷണത്തിലൂടെ കൈമാറി.
ഏകദേശം 10,000 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ജീവകാരുണ്യ സഹായങ്ങള്‍ എത്തിക്കല്‍, യുദ്ധത്തിന്റെ കാഠിന്യം കുറയ്ക്കല്‍, സമാധാനവും സുരക്ഷയും പുനസ്ഥാപിക്കല്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായി.
അതേ സമയം തീവ്രവാദആക്രമണത്തെയും അക്രമത്തെയും സാധാരണ പൗരന്മാരുടെ ജീവന് അപകടത്തിലായതും മോദി ചര്‍ച്ച ചെയ്തു. ഇറാന് പ്രസിഡന്റും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
പശ്ചിമേഷ്യയിലെ സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവ നിലനിര്‍ത്തുന്നതിനായി ഇരുരാജ്യങ്ങളും ഭാവിയിലും ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്ന കാര്യവും ചര്‍ച്ചാവിഷയമായി. ഈ പ്രദേശത്തെ പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന് മുന്‍ഗണന കൊടുക്കേണ്ട കാര്യവും ചര്‍ച്ചാവിഷയമായി. മധ്യേഷ്യയിലേക്കും അഫ്ഗാനിലേക്കും പ്രവേശിക്കാനുള്ള അവസരമൊരുക്കുന്ന ചാബഹാര്‍ തുറമുഖത്തില്‍ ഇന്ത്യയും പണം നിക്ഷേപിച്ചിട്ടുണ്ട്. ചാബഹാര്‍ പ്രത്യേക സാമ്പത്തിക മേകലയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും ഇന്ത്യ പണം മുടക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: