തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പുനഃപരിശോധന സംബന്ധിച്ച് സമിതി നല്കിയ റിപ്പോര്‍ട്ട് പുറത്ത്. 2021 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്.
സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതോടെയാണ് പുറത്ത് വിട്ടത്. 2013 ല്‍ നിയമനത്തിന് യോഗ്യത നേടിയവര്‍ക്ക് പഴയ പെന്ഷന് നല്‍കണമെന്ന നിര്‍ദ്ദേശമാണ് റിപ്പോര്‍ട്ടിലുളളത്.
ഈ റിപ്പോര്‍ട്ട് പുറത്തു വിടാതെ ഇതിനെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മന്ത്രിസഭാ സമിതിയെ വച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറാത്ത പക്ഷം ചീഫ് സെക്രട്ടറി വി വേണു ഈ മാസം 10 ന് നേരിട്ട് വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറായത്. ജോയിന്റ് കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: