കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകാന്‍ രണ്ടു മാസം മാത്രം ശേഷിക്കുമ്പോഴും ജില്ലയ്ക്ക് സ്ഥിരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇല്ലാത്തത് മുന്നൊരുക്ക
ങ്ങളെ ബാധിക്കുന്നു.
ജനുവരിയില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം കൊല്ലത്ത് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്ന ത്. ഇതിനായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു ഉദ്ഘാടകന്‍.
കൊല്ലം ആശ്രാമം മൈതാനം പ്രധാന വേദിയാകുന്ന കലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് ഏകോപിപ്പിക്കേണ്ട സ്ഥിതിയാണിപ്പോള്‍. തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിലെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന് ആഴ്ചയില്‍ രണ്ട് ദിവസം കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല നല്‍കിയാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകുന്നത്.
തിരുവനന്തപുരത്ത് നിന്ന് രണ്ടുദിവസത്തേക്ക് കൊല്ലത്ത് എത്തുന്ന ഉദ്യോഗസ്ഥന് ഓഫീസ് ജോലികളുടെ തിരക്കേറെയാണ്. ഇതിന് പുറമെ കലോത്സവം, കായികമേള, ശാസ്ത്രമേള എന്നിവയുടെ ഏകോപനങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് സമയം കിട്ടാറില്ല. ഇത് കാരണം കലോത്സവങ്ങളുടെ ഏകോപനം ജില്ലയില്‍ കുത്തഴിഞ്ഞ സ്ഥിതിയിലാണ്.
ഉപജില്ലാ കലോത്സവങ്ങള്‍ ഇപ്പോഴും പൂര്‍ത്തീകരിക്കാന്‍ കഴി
ഞ്ഞിട്ടില്ല. ജില്ലാ കലോത്സവം ഈമാസം ആദ്യം കുണ്ടറയില്‍ നടത്താനായിരുന്നു ധാരണയെങ്കിലും തീയതി നീട്ടി. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ ഫലപ്രദമായി ചര്‍ച്ച ചെയ്ത് പരി
ഹരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
മാക്സിസ്റ്റ് അനുകൂല അധ്യാപക സംഘടനയായെ കെഎസ്ടിഎയുടെ പിടിവാശിയും കെടു കാര്യസ്ഥതയും കാരണം ഉപജില്ലാ കലോത്സവങ്ങള്‍ പലതും അലങ്കോലമായി. ജില്ലാ സ്
കൂള്‍ കലോത്സവങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് സംസ്ഥാന കലോത്സവത്തിനായി സജ്ജമാകാന്‍ ഇപ്പോഴും കൊല്ലത്തിനായിട്ടില്ല.
സ്ഥിതി ഗുരുതരമായിട്ടും സ്ഥിരം ഉദ്യോഗസ്ഥനെ നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. കൊല്ലത്ത് ആരെ നിയമിക്കണമെന്ന കാര്യത്തില്‍ സിപിഎം അനുകൂല അധ്യാപക സംഘടനയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് നിയമനം നീളാന്‍ ഇടയാക്കുന്നതെന്ന ആരോപണം വകുപ്പിനുള്ളില്‍ തന്നെയുണ്ട്.
സ്കൂള്‍ മേളകളുടെ നടത്തിപ്പ് മാത്രമല്ല, ജില്ലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളാകെയും തകിടം മറിയുന്ന സ്ഥിതിയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: