രശ്മിക മന്ദാനയുടെ വൈറലായ ഡീപ്ഫേക്ക് വീഡിയോ നിങ്ങളെ അലോസരപ്പെടുത്തും, നിയമനടപടി സ്വീകരിക്കണമെന്ന് അമിതാഭ് ബച്ചൻ.ഡീപ്ഫേക്ക് വീഡിയോ ഇപ്പോൾ ട്രെൻഡിംഗിലാണ്.കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന ഒരു സ്ത്രീയെ നടി രശ്മിക മന്ദാനയുടെ വീഡിയോ എന്ന രീതിയിലാണ് പ്രചരിക്കുന്നത്. ഡീപ്ഫേക്ക് വീഡിയോ ആ ദിവസം ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ ആയി മാറിയിരിക്കുന്നു. വീഡിയോ പൂർണ്ണമായും മോർഫ് ചെയ്തതാണ് എന്നതാണ് ആശങ്കാജനകമായ കാര്യം. കഴുത്ത് ഞെരിക്കുന്ന വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മറ്റൊരു സ്ത്രീയുടെ മുഖത്തേക്ക് രശ്മികയുടെ മുഖം മോർഫ് ചെയ്തിട്ടുണ്ടെന്നും അമിതാബ് ബച്ചൻ , ബച്ചൻ വീഡിയോ റീപോസ്റ്റ് ചെയ്യുകയും ഇത് നിയമപരമായ ശക്തമായ കേസാണ്” എന്നും പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷം ഫോളോവേഴ്സ് ഉള്ള സറാ പട്ടേൽ എന്ന ബ്രിട്ടിഷ് ഇന്ത്യൻ പെൺകുട്ടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ഇലക്ട്രോണിക്സ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും എത്തിയിരുന്നു. വ്യാജ വിവരങ്ങൾക്കെതിരെ പോരാടാനുള്ള നിയമപരമായ ബാദ്ധ്യത സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥരാണ്. ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കൾ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാണ്. റിപ്പോർട്ട് ചെയ്തതിന് ശേഷം 36 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്തിരിക്കണം. അതിന് സാധിച്ചില്ലെങ്കിൽ റൂൾ 7 പ്രയോഗിക്കുകയും കമ്പനി കോടതിയിലെത്തേണ്ടിയും വരുമെന്നും മന്ത്രി പറഞ്ഞു.
PM @narendramodi ji's Govt is committed to ensuring Safety and Trust of all DigitalNagriks using Internet
Under the IT rules notified in April, 2023 – it is a legal obligation for platforms to
➡️ensure no misinformation is posted by any user AND
➡️ensure that when reported by… https://t.co/IlLlKEOjtd
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) November 6, 2023
ഡീപ്പ് ഫേക്ക് വീഡിയോ
അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാർത്ഥമെന്ന് തോന്നും വിധത്തിൽ നിർമിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്പ് ഫേക്കുകൾ എന്നറിയപ്പെടുന്നത്. ഇവ തിരിച്ചറിയുക എന്നത് വലിയ പ്രയാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: