തൃശൂര്‍ : വിയ്യൂര്‍ ജയിലില്‍ ജീവനക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന കേസില്‍ കൊടി സുനി ഉള്‍പ്പടെ പത്ത് തടവുകാര്‍ക്കെതിരെ കേസെടുത്തു. കേസിലെ അഞ്ചാം പ്രതിയാണ് കൊടി സുനി. സംഘര്‍ഷമുണ്ടാക്കല്‍, മാരകായുങ്ങളുമായി ആക്രമിക്കല്‍, ഗൂഢാലോചന, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. വാക്കു തര്‍ക്കത്തിന് പിന്നാലെ ഇരുസംഘങ്ങളായി തിരിഞ്ഞ് അക്രമം തടവുകാര്‍ ആക്രമണം നടത്തുകയായിരുന്നു. തടയാനെത്തിയ ജയില്‍ ജീവനക്കാരേയും മര്‍ദിച്ചു എന്നാണ് വിയ്യൂര്‍ പോലീസിന്‍െ എഫ്‌ഐആറില്‍ ഉള്ളത്. കേസെടുത്തിരിക്കുന്നത്.
കൊടി സുനിയെ കൂടാതെ കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ്, ഗുണ്ട് അരുണ്‍, താജുദ്ദീന്‍, ചിഞ്ചു മാത്യു, ടിട്ടു ജെറോം, ഇപ്പി ഷെഫീഖ്, ജോമോന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കാട്ടുണ്ണി രഞ്ജിത്താണ് ഒന്നാം പ്രതി. ജയില്‍ ജീവനക്കാരെ മര്‍ദിച്ചത് കമ്പിവടികൊണ്ടാണെന്ന് എഫ്‌ഐആറില്‍ പറയുന്നത്. കമ്പിയടക്കമുള്ള ആയുങ്ങള്‍ കൊണ്ടുള്ള അപ്രതീക്ഷിത ആക്രമണം ജീവനക്കാര്‍ക്ക് തടയാനായില്ല. ഇവര്‍ ഓഫീസിലെ ഫര്‍ണീച്ചറുകളും തല്ലി തകര്‍ത്തു. ജില്ലാ ജയിലിലെ പോലീസുകാര്‍ കൂടി സ്ഥലത്തെത്തിയാണ് അക്രമികളായ തടവുകാരെ കീഴ്‌പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: