ന്യൂദല്‍ഹി : കോഴ ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയെ ബിജെപി എത്തിക്സ് കമ്മിറ്റി അംഗങ്ങള്‍. കോഴ വാങ്ങിയ ആരോപണത്തില്‍ ഇതിന് മുമ്പും എംപിമാരെ അയോഗ്യരാക്കിയിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ എത്തിക്സ് കമ്മിറ്റി ചെയര്മാന് കത്ത് നല്‍കും.
മഹുവയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം സംബന്ധിച്ച് ചൊവ്വാഴ്ച എത്തിക്സ് കമ്മിറ്റി യോഗം ചേരാനിരിക്കേയാണ് ബിജെപി അംഗങ്ങള്‍ കത്ത് നല്കാന് ഒരുങ്ങുന്നത്. 2005ല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസില്‍ 11 എംപിമാര്‍ക്കെതിരെ പാര്‍ലമെന്റ് നടപടി സ്വീകരിച്ചിരുന്നു. അന്ന് 11 എംപിമാരെ അയോഗ്യരാക്കാന്‍ പാര്‍ലമെന്റ് തീരുമാനമെടുക്കുകയും സുപ്രീംകോടതി ഇതിന് അംഗീകാരം നല്‍കുകയുമായിരുന്നു. 20045ലെ എത്തിക്സ് കമ്മിറ്റി അത്തരത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ മെഹുവയ്ക്കെതിരായ കേസിലും ഈ നടപടി കൈക്കൊള്ളാമെന്നാണ് ബിജെപി അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ മഹുവയെ അയോഗ്യയാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം തന്റെ സ്വകാര്യ ജീവിത് സംബന്ധിച്ച ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റി ഉര്‍ത്തിയത്. പരാതി നല്‍കിയവരെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിച്ചില്ലെന്നും മഹുവ മൊയിത്ര പറഞ്ഞു. കോഴ ആരോപണത്തെ കുറിച്ച് ചോദ്യം ചോദിക്കാതെ ബിജെപിയുടെ തിരക്കഥ പ്രകാരം ചോദ്യങ്ങള്‍ ഉന്നയിച്ചതുകൊണ്ടാണ് താന്‍ ഹിയറിങ്ങില്‍ നിന്നും ഇറങ്ങിപ്പോന്നത്. ഹിരാനന്ദിനി ഗ്രൂപ്പില്‍ നിന്നും താന്‍ ഒരു രൂപപോലും കൈപ്പറ്റിയിട്ടില്ലെന്നും മഹുവ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: