ജെറ്റ് മീഡിയ പ്രൊഡഷന്‍ ഹൗസിനു വേണ്ടി സുനില്‍ അരവിന്ദ് തമിഴില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് വെള്ളിമേഘം. സംവിധായകന് സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കളമശ്ശേരി, പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്നു. ഹൈബി ഈഡന് എംപി ഭദ്രദീപം തെളിച്ചു.
ഓഡിയോ റിലീസ്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന് പിള്ള നിര്‍വ്വഹിച്ചു. ടൈറ്റില്‍ ലോഞ്ചിംഗ്-ബിജെപി സംസ്ഥാന വൈ. പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. സ്വിച്ചോണ്‍ നടി ചാര്‍മ്മിള, നടന് അരുണ്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
സഹനിര്‍മ്മാണം-സലോമി ജോണി പുലിതൂക്കില്‍, പി.ജി.രാമചന്ദ്രന്, കഥ-യദുകൃഷ്ണന്, തിരക്കഥ, സംഭാഷണം-കോവൈ ബാലു, ക്യാമറ- ടോണ്‍സ് അലക്സ്, എഡിറ്റര്‍ -ഹരി ജി.നായര്‍, ഗാനങ്ങള്‍ – അജു സാജന്, സംഗീതം -സായി ബാലന്, ആര്‍ട്ട് – ഷെറീഫ് സി.കെ.ഡി.എന്‍, വിഎഫ്എക്സ് – റിജു പി.ചെറിയാന്, ഫിനാന്‍സ് കണ്ട്രോളര്- നസീം കാ സീം, മേക്കപ്പ്-ശാരദ പാലത്ത്, കോസ്റ്റ്യൂം-വിനീത രമേശ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷജിത്ത് തിക്കൊടി, കോ. ഡയറക്ടര്‍ -പ്രവീനായര്‍, മാനേജര്‍- ആദിന് രാജ് അമ്പലത്തില്‍, പബ്ലിസിറ്റി ഡിസൈന്‍ -ആഗസ്റ്റി സ്റ്റുഡിയോ, സ്റ്റില്‍-പ്രശാന്ത് ഐഡിയ, പിആര്‍ഒ- അയ്മനം സാജന്, വിജയ് ഗൗരീഷ്, തലൈവാസന്‍ വിജയ്, സുബ്രഹ്മണ്യപുരം വിചിത്രന്‍ , ചാര്‍മ്മിള, സുനില്‍ അരവിന്ദ്, രൂപേഷ് ബാബു, ഷമ എന്നിവര്‍ അഭിനയിക്കുന്നു. ചെന്നൈയിലും, കേരളത്തിലുമായി നവംബര്‍ 18ന് വെള്ളിമേഘത്തിന്റെ ചിത്രീകരണം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: