തൃശൂര്‍ : സുരേഷ് ഗോപി നടത്തുന്നത് സാമൂഹിക പ്രവര്‍ത്തനം. കോഴിക്കോട് നടന്ന സംഭവത്തിലെ കൃത്യമായ നിലപാട് സ്ുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അദ്ദേഹത്തിന് നേരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു വഷളനാക്കി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
സുരേഷ്ഗോപിയുടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ അദ്ദേഹം കക്ഷി- രാഷ്ട്രീയം കലര്‍ത്താറില്ല. സസ്വന്തം കൈയില്‍ നിന്നും കാശ് ചെലവഴിച്ച് ഇത്തരത്തില്‍ സഹായങ്ങള്‍ നല്കുന്ന മറ്റൊരു വ്യക്തിയെ താന്‍ കേരളത്തില്‍ കണ്ടിട്ടില്ല.
സുരേഷ് ഗോപി സിനിമാ നടനായതിനാല്‍ ചിലപ്പോള്‍ സിനിമാ സ്റ്റൈലില്‍ പ്രതികരിക്കും. സുരേഷ് ഗോപി 20% മാത്രമാണ് രാഷ്ട്രീയക്കാരന്. 80% സിനിമാ നടന് ആണ്. അതുകൊണ്ട് സിനിമാ സ്റ്റൈലില്‍ പ്രതികരിക്കും. വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: