റായ്പൂര്‍ : മഹാദേവ് ബെറ്റിങ് ആപ്പ് കേസില കേസിലെ അന്വേഷണം കടുപ്പിക്കാനൊരുങ്ങി ഇഡി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ അന്വേഷണത്തിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയേക്കും. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ബാഗേലിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. ഇതോടെ ഛത്തീസ്ഗഢ് കോണ്‍ഗ്രസ് നേതൃത്വം പരുങ്ങലിലായിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുന്നത്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
കണക്കില്‍ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അസിംദാസ് എന്നൊരാള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാഗേലിലേക്കും അന്വേഷണം നീളുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭൂപേഷ് ബാഗേലിന്റെ ദുബായ് ബന്ധം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് അതറിയാനുള്ള അവകാശമുണ്ട് ബാഗേല്‍ ഇഡിയെ കണ്ട് ഭയന്നെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: