Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

തിരവോണക്കാഴ്ച

കവിത

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Nov 4, 2023, 05:37 pm IST
inLiterature

വന്നുവീണ്ടും ശ്രാവണപ്പൂംപുലരിയെന്‍ മലയാള
മണ്ണിലെങ്ങും തിരുവോണക്കാഴ്ച നല്കിടാന്‍.
സുന്ദരമാം സ്വപ്‌നമെഴും ചിങ്ങമാസ നിലാവിന്റെ
തൊങ്ങലുകളണിയുന്ന ദേവഭൂമിക.
ഊയലാടും മനസ്സിന്റെ പോയകാലസ്മൃതികളില്‍
തൂലികയാലുണരുന്ന കാവ്യസൗഭഗം…,
വിരിയുന്ന വസന്തമാം ഋതുഗന്ധമിയലുന്നൊ
രിളംതെന്നലരികിലായ് പുണര്‍ന്നുനില്‍ക്കേ

വരവായി ചിങ്ങമാസ വിശേഷങ്ങളെഴുതുന്ന
‘വരമായി’ മധുമാസപ്പുലരിയായി,
തെളിമതന്നൊളിചിന്തും തിളങ്ങുന്ന ഗഗനത്തിന്‍
ചെരുവിലായ് വിളങ്ങുന്ന ചന്ദനക്കിണ്ണം!
നറുനിലാവൊഴുകുന്നു ഹൃദയപൂര്‍വ്വകം നമ്മ
ളൊരുമയോടിവിടിനി വസിയ്‌ക്കവേണം
വറുതികളകലട്ടെ, നറുദീപ പ്രഭയതില്‍
തെളിയട്ടെ മനസ്സില്‍ പൂക്കളങ്ങളെന്നും.

വരവായി മഹാബലി അതിരുകളകന്നൊരു
ചിരകാല സമൃദ്ധിയ്‌ക്കുവരവേകുവാന്‍
‘ഒരുജാതി ഒരുമതം ഒരുദൈവ’മരുളിയ
ഗുരുവര സ്വരജതി പാടിനില്‍ക്കുവാന്‍
പുലരണം സമത്വത്തിന്‍ ചരിതങ്ങളെഴുതുവാന്‍
കഴിയേണമതിന്നു,നാമുണര്‍ന്നീടേണം.
എളിമതന്‍ മനോഗതിയെഴുതുന്ന ‘കളങ്ങളി’
ലുണരുന്ന ഹൃദയത്തിന്‍ സാരസൗരഭം….

ഒഴുകീടും മലയാള മഹിമതന്‍ സവിശേഷ
ചരിതങ്ങളുണര്‍ത്തുപാട്ടെഴുതിവീണ്ടും.
പലവര്‍ണ്ണമെങ്കി, ലേകസ്വരമോടെ സമഭാവ
സ്തുതിഗീതമതില്‍ ക്കാണ്മൂ ലയനതാളം,
ഉണരണം മനസ്സുകൊണ്ടുയരുവാന്‍ കഴിയുന്നൊ
രുദയശ്രീലാളിതമാം സ്‌നേഹ വിസ്മയം…
എഴുതുന്ന പ്രപഞ്ചത്തിന്‍ സുമധുര ലാസ്യകേളി
ഉയരട്ടെ മേല്‍ക്കുമേലെന്‍ ഭുവനമാകെ!

കരുതേണം വരമാകും തിരുവോണക്കഥയുടെ
തെളിയുന്ന സത്യധര്‍മ്മ നീതിബോധങ്ങള്‍…
തെളിച്ചുനിര്‍ത്തുക നമ്മള്‍ സമതതന്‍ ഭദ്രദീപ
ത്തികവിലൊരുക്കിനിര്‍ത്തൂ ‘കാവ്യകൈരളി’
ഒരുമതന്‍തെളിമയിലെഴുതുന്ന മഹിതമാം
കവിതപോല്‍ തിരുവോണ ചരിതമെങ്ങും
വിജയശ്രീലാളിതമാം മലയാളക്കര സ്‌നേഹ
സഹിതമാം തിരുവോണക്കാഴ്ച നല്‍കയായ് !!

Tags: PoetryPoemMalayalam Poempoet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Varadyam

കവിത: രാമം വന്ദേ!

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.