വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ 58-കാരന് ദാരുണാന്ത്യം. കൽപ്പറ്റ മേപ്പാടി എളമ്പലേരിയിലാണ് സംഭവം. ചോലമല സ്വദേശി കുഞ്ഞാവറാൻ ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകവെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.
എളമ്പലേരിയിലെ ട്രാൻസ്‌ഫോർമറിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഏറെ നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായിരുന്നു.
















