തിരുവനന്തപുരം: കളമശേരി സ്ഫോടനം സംബന്ധിച്ച് റിപ്പോര്‍ട്ടിംഗ് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനല്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയപാര്‍വ്വതിയ്‌ക്കെതിരെ വിദ്വേഷപ്രചാരണത്തിന് കേസെടുത്ത് പൊലീസ്. കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസ്. കളമശേരി സ്വദേശി യാസിര്‍ അറാഫത്തിന്റെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153, 153എ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. “ഒരു പ്രത്യേക വിഭാഗമാണ് എനിക്കെതിരെ പ്രചാരം നടത്തുന്നത്. അതിന് എന്റെ പേര് ഘടകമാണ്. രാഷ്‌ട്രീയം ഘടകമാണ്. അതിന് അതില്‍ നിന്ന് ഞാന്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല. കളമശേരി സ്ഫോടനം നടന്ന അന്ന് താന്‍ വിദ്വേഷപ്രചാരണമൊന്നും നടത്തിയിട്ടില്ല. “- സുജയ പാര്‍വ്വതി പറഞ്ഞു.
കേസെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സുജയ പാര്‍വ്വതി വിശദീകരിക്കുന്നതിങ്ങിനെ:
“കളമശേരി സ്ഫോടനസ്ഥലത്ത് പോയ ശേഷം ഞാന് ഏഴ് മിനിറ്റ് നേരം നടത്തിയ റിപ്പോര്‍ട്ടിങ്ങിന്റെ പേരിലാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ദുരന്തത്തില്‍ ഞാന്‍ പല ദൃക്സാക്ഷികളുമായി സംസാരിച്ചു. പക്ഷെ പിന്നീടാണ് കളമശേരി സ്ഫോടനം ഏറ്റവും അടുത്ത് നിന്ന് കണ്ട ദൃക്സാക്ഷിയുമായി സംസാരിക്കാന്‍ ഇടവന്നത്.. അതുവരെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഈ ദൃക്സാക്ഷിയാണ് മൂന്ന് തുടര്‍ ബോംബ് സ്ഫോടനങ്ങളാണ് അവിടെ നടന്നത് എന്ന് വ്യക്തമായി പറഞ്ഞത്. പത്ത് സെക്കന്‍റിന്റെ ഇടവേളകളില്‍ നടന്ന മൂന്ന് തുടര്‍ സ്ഫോടനങ്ങള്‍. അത് റിപ്പോര്‍ട്ട് ചെയ്ത ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി സംസാരിച്ചു. പലസ്തീന്‍ വിഷയ പലസ്തീന്‍ സംഭവവുമായുള്ള പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി നടത്തിയ സ്ഫോടനമാണോ ഇത് എന്നാണ് ഞാന്‍ ചോദിച്ചത്. ഇത്തരം സംഭവങ്ങള്‍ ഒരു ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാണ് എന്നാണ് ഗോവിന്ദര്‍ പറഞ്ഞത്. ഇവിടെ എനിക്കെതിരെ കേസെടുത്തു. പക്ഷെ എം.വി. ഗോവിന്ദനെതിരെയും അങ്ങിനെയെങ്കില്‍ കേസെടുക്കേണ്ടതല്ലേ? ഇവിടെ ഒരു ഇരട്ടനീതിയാണ് നടന്നത്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറിയ്‌ക്ക് എന്ത് പ്രൊട്ടക്ഷനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപിയഎനിക്കെതിരെ കേസെടുത്തപ്പോള്‍ പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ വലിയ തോതില്‍ പ്രതികരിച്ചു. പക്ഷെ എനിക്കെതിരെ കേസെടുത്തിട്ട് പത്രപ്രവര്‍ത്തകരുടെ സംഘടനയില്‍ നിന്നും ആരും അക്കാര്യം ചോദിച്ചത് പോലുമില്ല”- സുജയ പാര്‍വ്വതി വി”ദീകരിച്ചു. “എന്റെ മാധ്യമപ്രവര്‍ത്തനം തടയാനാണ് ചിലരുടെ ശ്രമം. എന്ത് പ്രകോപനമുണ്ടായാലും ഞാന്‍ എന്റെ മാധ്യമപ്രവര‍്ത്തനം കൂടുതല്‍ ആര്‍ജ്ജവത്തോടെ തുടരുക തന്നെ ചെയ്യും”- സുജയ പാര്‍വ്വതി വെല്ലുവിളിക്കുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: