കൊല്ലം: സ്വര്‍ണ വ്യാപാര മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ചിലരുടെ ശ്രമം അപകടകരമാണെന്നും വന്‍ തട്ടിപ്പിന് കളമൊരുങ്ങുകയാണെന്നും ഓള് കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്ത് ഹലാല്‍ പലിശ വാഗ്ദാനം ചെയ്ത് വന്‍ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ച് സ്വര്‍ണാഭരണശാലകള്‍ തുടങ്ങുന്നവര്‍ വ്യാപാര മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നാളുകളായി നടത്തുന്നു. ഇങ്ങനെ സ്വീകരിക്കുന്ന ഡെപ്പോസിറ്റുകള്‍ ഇപ്പോള്‍ തുടങ്ങിയിട്ടുള്ള സ്വര്‍ണാഭരണ ശാലകളില്‍ പൂജ്യം ശതമാനത്തിന് നല്കുന്നു എന്നുള്ള പരസ്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
ജനങ്ങളില്‍ നിന്ന് അമിതമായ പലിശ വാഗ്ദാനം ചെയ്ത് ഡെപ്പോസിറ്റുകള്‍ സ്വീകരിച്ച് വിശ്വാസമാര്ജിക്കുന്നതിന് വേണ്ടി പണിക്കൂലി കുറച്ചുകൊടുക്കുന്ന രീതിയാണിത്. ഇങ്ങനെ 100 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായാണ് നിഗമനം. ഡെപ്പോസിറ്റുകളുമായി പിന്നീടിവര്‍ മുങ്ങുന്ന കാഴ്ചയാണ് കേരളത്തിലുടനീളം കണ്ടുകൊണ്ടിരിക്കുന്നത്. ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ നിക്ഷേപകര്‍ കബളിപ്പിക്കലിനിരയാകും.
ബാങ്കിങ് സ്ഥാപനങ്ങള്‍ നല്കുന്നതിനേക്കാള് മൂന്നിരട്ടിയാണ് ഹലാല്‍ പലിശയായി വാഗ്ദാനം ചെയ്യുന്നത്. അമിതമായ പലിശ വാഗ്ദാനം ചെയ്ത് ഡെപ്പോസിറ്റുകള്‍ സ്വീകരിച്ച് വിശ്വാസമാര്‍ജിച്ച ശേഷം ഡെപ്പോസിറ്റുകളുമായി മുങ്ങുന്ന സ്ഥിതിവിശേഷമാണ് കേരളത്തില്‍ കണ്ടിട്ടുള്ളത്.
നൂറുകണക്കിന് കോടി രൂപ നിക്ഷേപം സ്വീകരിച്ചതായി അറിയാന്‍ കഴിയുന്നത്. നിക്ഷേപം തട്ടിച്ച് മുങ്ങിയതിനു ശേഷം അന്വേഷിക്കുന്നത് ജനങ്ങളോടുള്ള അനീതിയാണ്. ഇവര്‍ ഒരു വര്‍ഷമായി പൊട്ടിമുളച്ചു വന്നവരാണ്. ഇവരുടെ സാമ്പത്തിക സ്രോതസ് ആര്‍ക്കുമറിയില്ല.
ഒരു സമുദായത്തെ പൂര്‍ണമായും ദുരുപയോഗപ്പെടുത്തിയാണ് ഇവര്‍ പരസ്യങ്ങളും വ്യാപാരവും ചെയ്യുന്നത്. സമുദായത്തിലെ പുരോഹിതന്മാരെ ഉപയോഗിച്ച് വന്‍തോതില്‍ പലിശ നല്കി പണം സമാഹരിക്കുന്നു.
പരിശുദ്ധനാമങ്ങള്‍ സമുദായ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. സമുദായം നിരോധിച്ച പലിശയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നു. കേരളത്തില്‍ നിന്നും പുറത്തുനിന്നുമായി ഒട്ടേറെ പണം സമാഹരിക്കുന്നു. 10 ലക്ഷം രൂപ ഒരാളില്‍ നിന്ന് വാങ്ങി ഇയാള്‍ക്ക് കൊടുക്കുന്ന പുരോഹിതന് ഒരുലക്ഷം രൂപ സ്പോട്ടില്‍ കൊടുക്കുന്നു. ഈ രീതിയിലാണ് പണം സമാഹരിക്കുന്നത്. വിദേശ ഫണ്ടിങ് ഉണ്ടെന്നും പറയപ്പെടുന്നു.
ജനങ്ങളുടെ കൈകളില്‍ നിന്നും പണം സമാഹരിച്ച് മുങ്ങുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതെല്ലാം സ്വന്തം കൈയില്‍ നിന്നാണ് കൊടുക്കുന്നതെങ്കില്‍ അത് കള്ളക്കടത്ത് സ്വര്‍ണം ആകാനാണ് സാധ്യത. ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ച് നിജസ്ഥിതി വെളിപ്പെടുത്തിയില്ലെങ്കില്‍ അത് ജനങ്ങളോടുള്ള വെല്ലിവിളിയാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. പ്രേമാനന്ദ്, നവാസ് പുത്തന്‍വീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എസ്. സാദിഖ്, അബ്ദുള്‍ സലാം അറഫാ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: