Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊടുപുഴ മലങ്കര ടൂറിസം ഹബ്ബിനെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചു; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 08:55 pm IST
in Kerala

തൊടുപുഴ: ഏറെ കൊട്ടി ഘോഷിച്ച് ഉദ്ഘാടനം നടത്തിയ മലങ്കര ടൂറിസം ഹബ്ബ് നാലാം വര്‍ഷത്തിലേക്ക് കടന്നു. 2019 നവംബര്‍ 2നാണ് ഏതാനും ചില പ്രവര്‍ത്തികള്‍ മാത്രം പൂര്‍ത്തീകരിച്ച് മലങ്കര ടൂറിസം ഹബ്ബ് ഉദ്ഘാടനം നടത്തി നാടിന് സമര്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലങ്കര ടൂറിസം ഹബ്ബിന്റെ വികസനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിച്ചില്ല എന്ന് ജനങ്ങള്‍ ഒന്നടങ്കംപറയുന്നു.

സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഇല്ലാതെ ഇവിടെ വികസന പദ്ധതികള്‍ സജ്ജമാക്കാന്‍ നോക്കിയിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള വിവിധ ഏജന്‍സികളും പൊതുമേഖല, സഹകരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും വിവിധ പദ്ധതികള്‍ പ്ലാന്‍ചെയ്ത് അനുമതിക്ക് സമര്‍പ്പിച്ചു. എന്നാല്‍ ഇവ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് ഇടത് സര്‍ക്കാരില്‍ നിന്നും തുടര്‍ച്ചയായിട്ടുണ്ടാകുന്നത്.

സംസ്ഥാന ടൂറിസം വികസനത്തിന് നാഴികക്കല്ലായി മാറും വിധത്തില്‍ ഏറെ കൊട്ടിഘോഷിച്ച് വന്‍ പദ്ധതികളോടെയാണ് മലങ്കര ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ അനുവദിച്ച 4 കോടിയില്‍ 3 കോടിയോളം മുടക്കി എന്‍ട്രന്‍സ് പ്ലാസയും പദ്ധതി പ്രദേശത്തെ ചുറ്റ് പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുകയും ചെയ്തു.

ദുബായിയിലെ എന്‍ട്രന്‍സ് പ്ലാസയുടെ മോഡലില്‍ ഇവിടെ കെട്ടിപ്പൊക്കിയ എന്‍ട്രന്‍സ് പ്ലാസ ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ വെറും നോക്കുകുത്തിയുടെ അവസ്ഥയിലാണ്. എന്‍ട്രന്‍സ് പ്ലാസയില്‍ 200 ആളുകള്‍ക്ക് ഇരിക്കാവുന്ന സീറ്റുകളോടെ ഓപ്പണ്‍ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാടക ഈടാക്കി പൊതുപരിപാടികള്‍ക്ക് നല്‍കാന്‍ പോലും സര്‍ക്കാര്‍ താല്പര്യപ്പെടുന്നില്ല. ഇവിടെ നിന്ന് ലഭിക്കുന്ന വാടക സര്‍ക്കാരിലേക്കാണ് ലഭിക്കുന്നത്.

കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെ ഏതാനും ചില സൗകര്യങ്ങള്‍ മാത്രമാണ് ഹബ്ബില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളു. എങ്കിലും ശനി, ഞായര്‍ ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ ആയിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്. മലങ്കര ടൂറിസം പദ്ധതിയുടെ വികസനത്തിന് സര്‍ക്കാരിന് പണത്തിന്റെ അപര്യാപ്തതയുണ്ടെങ്കില്‍ സര്‍ക്കാരും- പൊതുജനങ്ങളും ചേര്‍ന്നുള്ള പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ പ്രോജക്റ്റ് (പിപിപി)ല്‍ ഉള്‍പ്പെടുത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയും. കൂടാതെ സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികള്‍ക്ക് അനുമതി നല്‍കണം.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുമതി നല്‍കിയാല്‍ സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ഇവിടേക്ക് വികസന പദ്ധതികള്‍ എത്തും.

പിപിപിയുടേയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും പദ്ധതികള്‍ മലങ്കര ഹബ്ബില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ നൂറ് കണക്കിന് ആളുകള്‍ക്ക് തൊഴിലും ലഭ്യമാകും. മലങ്കര ഹബ്ബ് വിഭാവനം ചെയ്ത കാലം മുതല്‍ ഇടക്കിടക്ക് ലക്ഷങ്ങളുടേയും കോടികളുടേയും പ്രഖ്യാപങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന പ്രവര്‍ത്തികളാണ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ അനുവദിച്ച 4 കോടിക്ക് ശേഷം 26 കോടിയുടെ പദ്ധതി മലങ്കരയില്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കിയിലേക്ക് എത്തുന്ന 182 കോടിയില്‍ 102 കോടിയുടെ വികസന പ്രവര്‍ത്തങ്ങള്‍ മലങ്കരയില്‍ നടപ്പിലാക്കുമെന്ന് പി.ജെ. ജോസഫ് എംഎല്‍എയും പ്രഖ്യാപിച്ചിരുന്നു.

98.70 ലക്ഷത്തിന്റെ വികസന പദ്ധതികളുടെ ഡീറ്റെയില്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മലങ്കര ഹബ്ബിന്റെ ചെയര്‍പേഴ്‌സണായ കളക്ടറും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇടുക്കി പാക്കേജില്‍ ജില്ലക്ക് ലഭിച്ച ഫണ്ടില്‍ ഉള്‍പ്പെടുത്തി 67 ലക്ഷത്തിന്റെ പദ്ധതി ഇവിടെ നടപ്പിലാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ അധികൃതര്‍ എല്ലാവരും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപനം നടത്തിയിരുന്നു.
മലങ്കര ഹബ്ബിലും അതിനോട് അനുബന്ധിച്ചുള്ള മൂലമറ്റം വരെയുള്ള പ്രദേശങ്ങള്‍ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലാണ് ഇവിടങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ മറ്റ്
ഏജന്‍സികളെ അനുവദിക്കില്ല എന്ന് പറഞ്ഞ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്ത് വന്നു.

കുടയത്തൂര്‍ വയനക്കാവ്, മലങ്കര ഹബ്ബ് എന്നിങ്ങനെ പ്രദേശങ്ങള്‍ ബന്ധപ്പെടുത്തി വാട്ടര്‍ തീം പാര്‍ക്ക് പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്നും
റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചു. മലങ്കര ഹബ്ബിനോട് അനുബന്ധിച്ച് 3 കോടിയുടെ വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനെ (കിട്ക്ക് ) ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് മറ്റൊരു പ്രഖ്യാപനവും മന്ത്രി റോഷി അഗസ്റ്റിന്‍ അടുത്ത നാളില്‍ നടത്തി.

എന്നാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന വെറും പ്രഖ്യാപനങ്ങളുടെ പരമ്പരയല്ല വികസനപദ്ധതികളാണ് ആവശ്യമെന്ന് ജനങ്ങള്‍ പറയുന്നു. ആളുകളുടേയും വാഹനങ്ങളുടേയും പ്രവേശന ഫീസ് ഇനത്തില്‍ 26 ലക്ഷത്തോളം രൂപയാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ മുട്ടം ശാഖയില്‍ കെട്ടി കിടക്കുന്നുണ്ട്. ഹബ്ബിന്റെ ചെയര്‍പേഴ്‌സണായ കളക്ടറുടേയും കണ്‍വീനറായ എംവിഐപിയുടെ മേവാറ്റുപുഴ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെയും ജോയിന്റ് അകൗണ്ടിലാണ് ഇത് നിക്ഷേപിച്ചിരിക്കുന്നത്.

ഈ തുക ഉപയോഗിച്ചും ഇവിടെ നിരവധി പദ്ധതികള്‍ക്ക് സാധ്യതയുണ്ടെങ്കിലും അതിലൊന്നും അധികൃതര്‍ക്ക് യാതൊരു താല്പര്യവുമില്ല. സമീപ ജില്ലകളിലെ വന്‍കിട സ്വകാര്യടൂറിസം കേന്ദ്രങ്ങളെ സഹായിക്കാനാണ് മലങ്കരയെ സര്‍ക്കാര്‍ അവഗണിക്കുന്നതെന്നുള്ള ആരോപണം പദ്ധതിയുടെ ആരംഭ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഇത് ശരി വെക്കുന്ന തരത്തിലാണ് നിലവിലുള്ള അവസ്ഥ. ഹബ്ബിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

Tags: ThodupuzhaKerala GovernmentMuhammed RiyazKTDCMalankara tourism hub
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.