കോഴിക്കോട്: പള്ളിക്കണ്ടിയില്‍ ഫര്‍ണിച്ചര്‍ യൂണിറ്റില്‍ അഗ്നിബാധ. ആറു അഗ്നിരക്ഷാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.
വെളളിയാഴ്ച വൈകുന്നേരമാണ് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ അഗ്നിബാധയുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മൂന്നുനില കെട്ടിടത്തിലെ മൂന്നാം നിലയിലാണ് അഗ്നിബാധയുണ്ടായത്. വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: