തലശ്ശേരി: ജില്ലാ കോടതിയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ ഉന്നത മെഡിക്കല്‍ സംഘം തലശേരിയിലെത്തി പരിശോധന നടത്തി.
കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഉന്നതസംഘമാണ് ഇന്നലെ വൈകിട്ട് ജില്ലാ കോടതിയിലെത്തി പരിശോധന നടത്തിയത.് ദേഹാസ്വാസ്ഥ്യം നേരിടുന്ന ജീവനക്കാരെ സംഘം പരിശോധിച്ചു. പരിശോധന റിപ്പോര്‍ട്ട് സംഘം ശേഖരിച്ചു. കോടതി പരിസരവും സംഘം സന്ദര്‍ശിച്ചു.
പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഓഫിസിലെ രണ്ടു ജീവനക്കാര്‍ക്കുകൂടി ദേഹാസ്വാസ്ഥ്യം നേരിട്ടു. ചൊറിച്ചില്‍, സന്ധിവേദന എന്നിവയാണ് പലര്‍ക്കും അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം ശേഖരിച്ച 23 പേരുടെ രക്തവും സ്രവവും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരുന്നു. തുടര്‍ ദിവസങ്ങളിലും മെഡിക്കല്‍ സംഘം പരിശോധനയ്ക്കായി എത്തുമെന്നും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രജസി പറഞ്ഞു. അഡീഷനല്‍ ജില്ലാ കോടതി (മൂന്ന്), അഡീഷനല്‍ ജില്ലാകോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ശാരീരിക പ്രശ്നം നേരിടുന്നത്.
കോടതി വളപ്പില്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കെട്ടിടം പെയിന്റ് ചെയ്യുമ്പോഴുള്ള രാസവസ്തുക്കളുടെ ഗന്ധം പ്രശ്നത്തിനു കാരണമാണോ എന്നും പരിശോധിക്കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് അഡീഷനല്‍ പ്രൊഫസര്‍ ഡോ. ഗീത, ഒപ്താല്‍മോളജി അസോ. പ്രൊഫ. ഡോ. ശാന്ത, അസി. പ്രൊഫസര്‍ ഡോ. ജിസ്ന, മെഡിസിന് സീനിയര്‍ റെസിഡന്റ് ഡോ. ജിസ്ന, കമ്മ്യൂണിറ്റി മെഡിസിന് സീനിയര്‍ റെസിഡന്റ് ഡോ. അമൃത, ഡോ. മുഹമ്മദ്, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ അസി. പ്രൊഫസര്‍ ഡോ. പ്രസീത ചന്ദ്രന്, ജൂനിയര്‍ റെസിഡന്റ് ഡോ. രേഷ്മ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: