ബഹിരാകാശത്ത് പ്രേതത്തിന്റെ കൈയോട് സാദൃശ്യമുള്ള രൂപത്തിന്റെ ചിത്രം പങ്കുവെച്ച് നാസ. ചന്ദ്ര, IXPE ദൂരദർശിനികളാണ് ഇത് കണ്ടെത്തിയത്. ‘കൈ’-ആകൃതിയിലുള്ള പൾസർ വിൻഡ് നെബുല MSH 1552-ന്റെ സങ്കീർണ്ണമായ കാന്തികക്ഷേത്ര ഘടനയാണ് ചിത്രത്തിലൂടെ വെളിപ്പെടുത്തിയത്.
എക്‌സ്-റേകൾ എങ്ങനെ ധ്രുവീകരിക്കപ്പെടുന്നുവെന്നും, ഈ സാഹചര്യത്തിൽ കാന്തികക്ഷേത്രങ്ങൾ എങ്ങനെ പരിണമിക്കുന്നുവെന്നും ഉൾക്കാഴ്ച നൽകുന്നതാണ് ഈ ചിത്രം. സൂപ്പർനോവ സ്‌ഫോടനം എന്നാണ് ഇതിനെ വിളിക്കുന്നത്.
നാസയുടെ റിപ്പോർട്ട് പ്രകാരം വൈദ്യുതകാന്തിക വികിരണത്തെ പ്രവഹിപ്പിക്കുന്ന അതിശക്തമായ കാന്തികക്ഷേത്രമുള്ള അതിവേഗം കറങ്ങുന്ന ന്യൂട്രോൺ നക്ഷത്രമാണ് പൾസർ. കാന്തിക മണ്ഡലത്തിന്റെ സ്വാധീനത്താൽ ശക്തമായ കാറ്റും ചാർജുള്ള കണങ്ങളും രൂപപ്പെടുന്നു. ഈ കാറ്റിന്റെ ഫലമായി ഗ്യാസും പ്ലാസ്മയും ചേർന്നാണ് പൾസർ വിൻഡ് നെബുല രൂപപ്പെടുന്നത്. ഈ കണങ്ങൾ ബഹിരാകാശത്തേക്ക് പുറന്തള്ളുന്നു. ഇതാണ് തിളങ്ങുന്ന കൈയുടെ രൂപത്തിൽ നാസയുടെ ദൂരദർശിനിയിൽ ദൃശ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: