തൃശൂർ: 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കാക്കര നോർത്ത് പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്ൻ ആണ് പിടിയിലായത്. ആന്ധ്രയിൽ നിന്നു ആഡംബരക്കാറിൽ കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് യുവാവ് പിടിയിലായത്. കാറിൽ ഇയാൾക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. എന്നാൽ ഇയാൾ പൊലീസ് പിന്തുടരുന്നതിനിടെ കാറിൽ നിന്നു എടുത്തുചാടി രക്ഷപ്പെട്ടു.
ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് ഇയാളെ പിടികൂടിയത്. കാറിന്റെ ഡോറിനുളളിലും സീറ്റിനുള്ളിലും രഹസ്യ അറകളിലുമായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന് വിപണിയിൽ 40 ലക്ഷത്തോളം രൂപ വില വരും.
പോലീസ് പിന്തുടരുന്നതിനിടെ സംഘം ഇട റോഡുകളിലൂടെയടക്കം സഞ്ചരിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കൊരട്ടി ദേശീയ പാത കൊട്ടിയടച്ച് പൊലീസ് സംഘം കാർ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: