മുംബയ് : ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ തകര്‍ത്തടിച്ചതാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
എന്നാല്‍ മൂവര്‍ക്കും സെന്ച്വറി നേടാനായില്ല.രോഹിത് ശര്‍മ്മയെ തുടക്കത്തിലേ നഷ്ടമായ ശേഷം ശുഭ്മാന്‍ ഗില്‍- വിരാട് കോഹ്ലി കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 189 റണ്‍സാണ് നേടിയത്.
ഗില്‍ 92 റണ്‍സ് നേടി പുറത്തായി. വൈകാതെ 88 റണ്‍സെടുത്ത വിരാട് കോഹ്ലിയെയും ഇന്ത്യക്ക് നഷ്ടമായി. ദില്ഷന് മധുഷങ്കയാണ് രോഹിത്, ഗില്‍, കോഹ്ലി എന്നിവരുടെ വിക്കറ്റ് നേടിയത്.
21 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ പുറത്താകും മുമ്പ് രാഹുല്‍ – ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുല്‍ പുറത്തായ ശേഷവും ബാറ്റിംഗ് തുടര്‍ന്ന അയ്യര്‍ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. മറുപടി ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്ക തകര്‍ച്ചയോടെ തുടങ്ങി. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുറയുടെ പന്തില്‍ പതും നിസങ്ക വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
രണ്ടാം ഓവറില്‍ മൊഹമ്മദ് സിറാജിന്റെ ആദ്യ പന്തില്‍ ദിമുത് കരുണരത്നെ പുറത്തായി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇതേ ഓവറില്‍ തന്നെ സധീര സമരവിക്രമ സ്ലിപ്പില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്കി റണ്‍സെടുക്കാതെ പുറത്തായി. സ്കോര്‍ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍. പിന്നാലെ കുസാല്‍ മെന്‍ഡിസിനെയും സിറാജ് ബൗള്‍ ചെയ്തു. സ്കോര്‍ മൂന്ന് റണ്‍സിന് നാല് വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: