ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ സിപിഎം കാരപ്പാടം ബ്രാഞ്ച് സെക്രട്ടറി പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ അപമാനിച്ചതായി പരാതി. ചാലക്കുടിയിലെ ആഷിത മോള് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ കൂടിയായ കാരാപ്പാടം തട്ടാര്പ്പടി വീട്ടില്‍ ശ്രേയസാണ് അതിക്രമം നടത്തിയത്.
ഇയാള്‍ക്കെതിരെ വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തു. രണ്ടാഴ്ച മൂന്‍പാണ് സംഭവം നടന്നത്. പുലര്‍ച്ചെ സുഹൃത്തിന്റെ ഭാര്യ കൂടിയായ യുവതിയുടെ വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പ്രതി അതിക്രമിച്ച് കയറി അപമാനിക്കാന്‍ ശ്രമിച്ചതായിട്ടാണ് പരാതി.
സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പാര്‍ട്ടി ഇടപ്പെട്ട് കേസ് ഒതുക്കി തീര്‍ത്തു. എന്നാല്‍ ശ്രേയസ് സുഹൃത്തിനേയും, വീട്ടമ്മയെ മോശക്കാരായി ചിത്രീകരിക്കുവാന്‍ തുടങ്ങിയത്തോടെയാണ് വീട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നത്.
ഇതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര പോലീസ് ജമ്യം ഇല്ലാത്ത വകുപ്പില്‍ കേസെടുത്തത്തോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: