ന്യൂദല്‍ഹി : മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ബുധനാഴ്ച രാവിലെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ഇതുവരെ വിഷയത്തില്‍ കേജ്രിവാള് മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയോടെ ചോദ്യം ചെയ്യലിന് ഹാജരാകാനിവില്ലെന്ന് അറിയിച്ച് കേജ്രിവാള് കത്തയയ്ക്കുകയായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്നുമാണ് കേജ്രിവാളിന്റ കത്തില്‍ പ്രതിപാദിച്ചിരുന്നത്. ശേഷം പതിനൊന്നു മണിയോടെ യുപിയിലും മധ്യപ്രദേശിലും മുന്‍ നിശ്ചയിച്ച പരിപാടികള്‍ക്കായി കേജ്രിവാള് ദല്‍ഹിയില്‍ നിന്ന് പോയി.
ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന് സാധ്യതയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തില്‍ ഇഡി വീണ്ടും നോട്ടീസ് അയച്ചേക്കും. അതസമയം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നതിനായി ബിജെപി നിര്‍ദ്ദേശ പ്രകാരം ചോദ്യം ചെയ്യലിന് വിളിപ്പിച്ചതാണെന്നും കേജ്രിവാള് ആരോപിച്ചു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടിയെന്ന് ബിജെപി തിരിച്ചടിച്ചു. മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞ കാര്യങ്ങള്‍ കേജ്രിവാള് അംഗീകരിക്കുന്നുണ്ടോയെന്നും ബിജെപി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: