Categories: KeralaEntertainment

‘എ എന്ന് കേൾക്കുമ്പോൾ സോഫ്റ്റ് പോൺ സിനിമ’എന്ന ചിന്തയാണ് പലർക്കും;പെൺകുട്ടികൾ എ സർട്ടിഫിക്കറ്റ് സിനിമകൾ തിയേറ്ററിൽ പോയി കാണണം:സ്വാസിക

പെൺകുട്ടികളൊക്കെ ഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്ന, ഞങ്ങൾ അത് ചെയ്താൽ എന്താണെന്ന് ചോദിക്കുന്ന കാലമല്ലേ?നടന്മാർക്ക് ചെയ്യാമെങ്കിൽ അത്തരം വേഷങ്ങൾ നടിമാർക്കും ചെയ്യാം;

Published by

ഏതൊരു ജോലിക്കുംഅതിന്റെതായ സ്വഭാവമുണ്ട് .ചതുരത്തിലെ സെലേന എന്ന കാരക്ടർ പുതുമയുള്ള ഒന്നാണ് . ആ സിനിമയുടെ കഥയ്‌ക്ക് ആവശ്യമായ കാര്യങ്ങൾ നമ്മൾ ചെയ്ത് പോയി എന്നതേ ഉള്ളൂ. അതെല്ലാം നാച്ചുറലായി ചെയ്തു എന്നതിന് അപ്പുറത്തേക്ക് ഒന്നുമില്ല.ചതുരത്തിൽ ക്യാമറ ട്രിക്ക് ആയിട്ട് ഒന്നും തന്നെയില്ല.നടി സ്വാസികയുടെ വാക്കുകളാണിത് .

നടന്മാർക്ക് ചെയ്യാമെങ്കിൽ അത്തരം വേഷങ്ങൾ നടിമാർക്കും ചെയ്യാം. മലയാള സിനിമ വളരണം എന്ന് എല്ലാവരും പറയും, ഇത്തരം കാര്യങ്ങൾ ഹിന്ദി അടക്കമുള്ള മറ്റു ഭാഷകളിൽ ചെയ്യാമെങ്കിൽ മലയാളത്തിലും ചെയ്യാം. അത് കാണുന്നുണ്ടെങ്കിൽ ഇതും കാണാം. അത്രയേ ഉള്ളൂ. വളരണം വളരണം എന്ന് പറയുമ്പോൾ നമ്മുടെ ചിന്താഗതി കൂടെ വളരണം. സ്ത്രീകൾ അത് കാണാൻ പാടില്ല. പുരുഷന്മാർക്ക് കാണാം എന്നൊക്കെയാണ് ഇവിടെ പൊതുവെ പറയുന്നത്. അങ്ങനെ വേണ്ടല്ലോ.

പെൺകുട്ടികളൊക്കെ ഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്ന, ഞങ്ങൾ അത് ചെയ്താൽ എന്താണെന്ന് ചോദിക്കുന്ന കാലമല്ലേ. അങ്ങനെ പറയുമ്പോൾ തീർച്ചയായും എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയേറ്ററിൽ പോയി കാണണം. അല്ലാതെ നമ്മളത് കണ്ടാൽ എന്താകും എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല. എ എന്ന് കേൾക്കുമ്പോൾ സോഫ്റ്റ് പോൺ സിനിമ എന്ന ചിന്തയാണ് ഇന്നും പലർക്കും. എ സർട്ടിഫിക്കറ്റിന് പല ഡെഫനിഷനുകളുണ്ട്. അത് മനസിലാക്കാതെയാണ് പലരും സംസാരിക്കുന്നത്. അത് ചിന്താഗതിയുടെ കൂടെ പ്രശ്നമാണ്. എല്ലാ കാര്യത്തിലും ഓപ്പൺ ആകുന്നത് പോലെ ഇക്കാര്യത്തിലും ഓപ്പൺ ആയാൽ മതി. അപ്പോൾ വേറെ പ്രശ്നമൊന്നുമില്ല’,- സ്വാസിക യു ടോക്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by