സൂറിച്ച്: 2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍ തന്നെയായിരിക്കുമെന്ന് ആന്താരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറേഷ(ഫിഫ)ന്റെ ഔദ്യോഗിക സ്ഥിരീകരണം. സൗദിക്കൊപ്പം അപേക്ഷകരായി ഉണ്ടായിരുന്ന ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പിന്‍മാറിയ മുറയ്‌ക്ക് ഏറെക്കുറേ ഉറപ്പിച്ചതാണീ തീരുമാനം. ഇന്നലെ ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റീനോ ഇക്കാര്യം തീര്‍ച്ചപ്പെടുത്തി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജിയാന്നി ഇന്‍ഫാന്റീനോ 2034 വേദി സ്ഥിരീകരണ വാര്‍ത്ത അറിയിച്ചത്. ഭൂമിയിലെ മികച്ച കാഴ്ച 2026ല്‍ കാനഡയും മെക്‌സിക്കോയും അമേരിക്കയും ചേര്‍ന്ന് സംഘടിപ്പിക്കും. 2030ല്‍ നടക്കുന്ന പിന്നീടത്തെ ഫിഫ ലോകകപ്പ് പതിപ്പ് ആഫ്രിക്കയിലും(മൊറോക്കോ) യൂറോപ്പിലും(സ്‌പെയിന്‍, പോര്‍ചുഗല്‍) ലാറ്റിനമേരിക്കയിലെ മൂന്ന് സെലിബ്രേറ്ററി രാജ്യങ്ങളിലും(അര്‍ജന്റീന, പാരഗ്വായ്, ഉറുഗ്വായ്) നടക്കും, അതിനടുത്ത തവണ 2034ല്‍ സൗദി അറേബ്യയിലായിരിക്കും- ഇന്‍ഫാന്റീനോ ഇന്‍സ്റ്റ പോസ്റ്റില്‍ കുറിച്ചു. വേദി നിശ്ചയിക്കാനുള്ള നടപടി ക്രമങ്ങള്‍ ആറ് ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രതിനിധികള്‍ അടങ്ങുന്ന ഫിഫ കൗണ്‍സില്‍ അംഗകീരചിച്ചുവെന്ന് ഫിഫ പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: