കൊച്ചി: സര്‍വീസില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സിവില്‍ സര്‍വീസ് ചട്ടങ്ങളിലെ റൂള്‍ 15, 16 പ്രകാരമുള്ള നഷ്ടപരിഹാര അച്ചടക്കനടപടികള്‍ ബാധകമാവില്ലെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യത്തില്‍ സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ പുതിയ നടപടികള്‍ സ്വീകരിക്കാവൂ, ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവര്‍ ഉത്തരവിട്ടു. ഉദ്യോഗസ്ഥനെതിരെ തെളിവുകള്‍ കണ്ടെത്തിയാല്‍ അതിനെതിരെ വാദം ഉയര്‍ത്തുന്നതിനും അത് ഹാജരാക്കുന്നതിനും അവസരം നല്കാതിരുന്നപ്പോള് സ്വാഭാവിക നീതി ലംഘിക്കപ്പെട്ടു, കോടതി വിലയിരുത്തി.
നഷ്ടം വീണ്ടെടുക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥന് സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കില്‍ കെസിഎസ് റൂളുകളുടെ 15, 16 ചട്ടങ്ങള്‍ പ്രകാരം ഇതിനകം ആരംഭിച്ച നടപടികള്‍ ഇല്ലാതാകും. കെസിഎസ് റൂള്‍സിലെ റൂള്‍ 15 പ്രകാരം വിരമിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായും പിന്നീട് റൂള്‍ 16 പ്രകാരമുള്ള നടപടികളിലേക്ക് മാറ്റിയതായും കോടതി ചൂണ്ടിക്കാട്ടി. റൂള്‍ 16ല്‍ ചെറിയ പിഴകള്‍ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ബാധകമല്ല. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയുള്ള മുഴുവന്‍ അച്ചടക്ക നടപടികളും റദ്ദാക്കിയ ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: