ചങ്ങനാശ്ശേരി: ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രായത്തിലും എന്തും സാധ്യമാക്കാമെന്ന സന്ദേശം മറ്റുള്ളവര്‍ക്ക് പകരാനുള്ള ഒരുക്കത്തിലാണ് ജോലിയില്‍ നിന്നും വിരമിച്ച ശേഷം സാംസ്കാരികമേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ.എസ്. ആനന്ദക്കുട്ടനും ഭാര്യ മീനാ.എ.നായരും സുഹൃത്ത് പ്രസന്നകുമാറും.
‘ഐശ്വര്യത്തോടെ പ്രായമാകാം അര്‍ത്ഥവത്തായി ജീവിക്കാം (സമൃദ്ധിപൂര്വക് ബൂട്ടെ ഹോ ഔര്‍ സാര്‍ത്ഥക് രൂപ് സെ ജിയേം) എന്ന സന്ദേശവുമായി ‘യു3എ-അഞ്ചുവിളക്ക് യൂണിറ്റി’ന്റെ ഭാരതപര്യടന കാര്‍ യാത്രയ്ക്ക് നാളെ ചങ്ങനാശ്ശേരിയില്‍ തുടക്കം കുറിക്കും.
40 ദിവസം കൊണ്ട് തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ദല്‍ഹി തുടങ്ങി 15 സംസ്ഥാനങ്ങളിലൂടെ 15000 കിലോമീറ്റര്‍ ദൂരം കാറില്‍ യാത്ര നടത്തും.
ഒരോ സംസ്ഥാനത്തെയും സാമൂഹിക, സാംസ്കാരിക മുല്യങ്ങള്‍ നേരില്‍ കണ്ട് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഭാരതയാത്രയുടെ മുഖ്യസംഘാടകനായ പ്രൊഫ. എസ്. ആനന്ദക്കുട്ടന് പറഞ്ഞു.
‘യു3എ-അഞ്ചുവിളക്ക് യൂണിറ്റി’ന്റെ മുഖ്യഉപദേശകന്‍ കൂടിയാണ് ഇദ്ദേഹം. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ‘യു3എ’-യുടെ സന്ദേശയാത്ര നാളെ രാവിലെ ഏഴിന് അഡ്വ.ജോബ് മൈക്കിള്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: