തിരുവനന്തപുരം: കളമശേരി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഒറ്റപ്പെട്ട സംഭവമെന്ന മുന്‍ വിധികള്‍ കൂടാതെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നും ബിജെപി
സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
സ്ഫോടനം ഒരു വ്യക്തിയുടെ ആസൂത്രണം എന്നാണ് പോലീസ് പറയുന്നത്. കേരളത്തില്‍ നേരത്തെ നടന്ന സ്ഫോടനങ്ങളും പോലീസ് ഇത്തരത്തിലാണ് കൈകാര്യം ചെയ്തത്. അതില്‍ അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികള്‍ തീവ്രവാദ ബന്ധം കണ്ടെത്തി. ജനങ്ങളുടെ ഭീതി അകറ്റാന്‍ കൃത്യമായ അന്വേഷണം വേണം. പാലസ്തീന് അനുകൂല സമ്മേളനത്തിന്റെ മറവില്‍ ഹമാസ് നേതാക്കള്‍ പ്രസംഗിക്കുന്നത് തടയണം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരിന് മുമ്പേ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഫോടനം തീവ്രവാദ ആക്രമണം ആണെന്നു പറഞ്ഞതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഹമാസ് നേതാക്കളുടെ പ്രസംഗം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധചെലുത്തുമെന്നും ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, എ.കെ. ശശീന്ദ്രന്, ആന്റണി രാജു, പി.രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, പി.കെ.കുഞ്ഞാലിക്കുട്ടി, കേണ്‍ഗ്രസ്സില്‍ നിന്നും വി.ടി. ബല്‍റാം, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, മോന്‍സ് ജോസഫ്, രാമചന്ദ്രന് കടന്നപ്പള്ളി, പി.പി. സുനീര്‍ (സിപിഐ), പി.സി.ചാക്കോ (എന്‍സിപി), ഫ്രാന്‍സിസ് തോമസ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), അഡ്വ. ജെ. തംറൂഖ് (ഐഎന്‍എല്‍), സി. വേണുഗോപാലന്‍ നായര്‍ (കേരളാ കോണ്‍ഗ്രസ് ബി), ജി. ബാലകൃഷ്ണപ്പിള്ള (റവല്യൂഷ്ണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി) വാക്കനാട് രാധാകൃഷ്ണന് (കേരളാ കോണ്‍ഗ്രസ് ജേക്കബ്), ഡോ. വര്‍ഗീസ് ജോര്‍ജ് (രാഷ്ട്രീയ ജനതാദള്‍). ബാബു ദിവാകരന് ( ആര്‍എസ്പി), എന്നിവരും ചീഫ് സെക്രട്ടറി ഡോ. വേണു വി., സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: