കൊച്ചി: വിമാനയാത്രാനിരക്കു വര്‍ധനയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. പ്രവാസി മലയാളികള്‍ക്കായി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും സര്‍ക്കാരിനെ സ്വമേധയാ കക്ഷി ചേര്‍ത്തിട്ടും നിലപാട് അറിയിക്കുക പോലും ചെയ്തില്ലെന്നും ഹൈക്കോടതി പറഞ്ഞൂ. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. പത്ത് ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഉത്തരവ് പറയുന്നു. വിമാനയാത്രാനിരക്കു വര്‍ദ്ധനവിനെതിരെ പ്രവാസി വ്യവസായിയും സഫാരി ഗ്രൂപ്പ് ചെയര്‍മാനുമായ സൈനുല്‍ അബിദീനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: