തിരുവനന്തപുരം: ഹമാസ് നേതാവിന് പ്രസംഗിക്കാന്‍ കേരളത്തില്‍ അവസരം നല്കിയ പിണറായി സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയം നടത്തുന്നു എന്ന് വിമര്‍ശിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ആക്രമണോത്സുകരായി കേരളത്തിലെ പത്രപ്രവര്‍ത്തകര്‍. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന മന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വിമര്‍ശിച്ചതിന്റെ തുടര്‍ച്ചയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്. എന്നാല്‍ പത്രപ്രവര്‍ത്തകരുടെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്ക് വളച്ചുകെട്ടില്ലാതെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്കിയപ്പോള് പത്രപ്രവര്‍ത്തകര്‍ക്കും അത് ചെറിയ ഷോക്കായി. ഞാനൊരു ഇറെസ്പോണ്സിബിള് പൊളിറ്റീഷ്യന് (ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രീയക്കാരന്) ഒന്നുമല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ തുടക്കം.
ട്വീറ്റിന്റെ പേരില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സിപിഎം കേസ് കൊടുക്കും എന്നും ഒരു പത്രപ്രവര്ത്തകന് പറഞ്ഞപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ അതിനെ നിസ്സാരമായി തള്ളി. .
ഉത്തരവാദപ്പെട്ട സ്ഥാനത്ത് കേന്ദ്രമന്ത്രിയായിരിക്കെ താങ്കള്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കളമശേരി സ്ഫോടനത്തെക്കുറിച്ച് പ്രസ്താവന ഇറക്കിയത്?- ഒരു വനിതാ പത്രപ്രവര്‍ത്തകയുടെതായിരുന്നു ഈ ചോദ്യം. ഇതിന് രാജീവ് ചന്ദ്രശേഖര്‍ നല്കിയ മറുപടി ഇതാണ്:”ഹമാസ് ഇസ്രയേലില്‍ ക്രൂരമായ ആക്രമണം നടത്തിയെന്നിരിക്കെ, ഹമാസിന്റെ ചീഫിനെ കേരളത്തിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കുകയായിരുന്നു കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഇത് ആ സര്‍ക്കാര്‍ നടത്തിയ പ്രീണനം തന്നെയാണ്. കേരള സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ വരുത്തിയ വലിയ വീഴ്ച തന്നെയാണ്. “. കേന്ദ്രമന്ത്രി വളച്ചുകെട്ടില്ലാതെ സത്യം പറഞ്ഞപ്പോള്‍ ഇക്കുറി ഞെട്ടിയത് പത്രപ്രവര്‍ത്തകര്‍ തന്നെയാണ്.
“ഹമാസ് നേതാവ് നല്കി ജിഹാദിന്റെ പേരില്‍ കളമശേരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ബോംബ് സ്ഫോടനം നടത്തി എന്നാണോ താങ്കള്‍ പറയുന്നത്?”- ഇതായിരുന്നു ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യം.
ഇതിന് കൃത്യമായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. “കേരളത്തില്‍ മതമൗലികവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. അതേക്കുറിച്ച് തെളിവുകള്‍ എത്രവേണമെങ്കിലുമുണ്ട്. എല്ലാവര്ക്കും അത് അറിയാം. ഹമാസിന്റെ ചീഫിന് ഇവിടെ ഒരു പലസ്തീന് അനുകൂല റാലിയില്‍ പ്രസംഗിക്കാന്‍ അവസരം കൊടുത്തത് ഇവിടുത്തെ പിണറായി സര്‍ക്കാരാണ്. അത് ഒരു പ്രീണനരാഷ്ട്രീയത്തിന്റെ തെളിവാണ്. അതാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. “- അദ്ദേഹം വളച്ചുകെട്ടില്ലാതെ ഉത്തരം പറഞ്ഞപ്പോഴും വിടാന്‍ ചിലര്‍ തയ്യാറില്ലായിരുന്നു.
ഹമാസിന്റെ ജിഹാദ് ആഹ്വാനപ്രകാരം കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാണ് താങ്കള്‍ പറഞ്ഞത്. അതില്‍ താങ്കള്‍ ഉറച്ചുനില്‍ക്കുന്നോ എന്ന് വീണ്ടും മറ്റൊരു പത്രപ്രവര്ത്തകന് ചോദ്യം തൊടുത്തു. തീര്‍ച്ചയായും എന്ന കേന്ദ്രമന്ത്രിയുടെ ഉത്തരം കേട്ട് പത്രപ്രവര്‍ത്തകര്‍ തന്നെ ഞെട്ടി. “മതമൗലികവാദത്തിന്റെ ഇരകള്‍ ആരാണ്? സ്ഫോടനത്തില്‍ മരിക്കുന്നവരെല്ലാം നിഷ്കളങ്കരായ ഇരകളാണ്. അതാണ് ഞാന്‍ പറഞ്ഞത് എന്റെ ആരോപണത്തെ വഴിതിരിച്ചുവിടാന്‍ കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി കുറ്റസമ്മതം നടത്തി എന്നാണ്. പക്ഷെ ഈ സ്ഫോടനക്കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ല. എന്തിനാണ് – ചന്ദ്രശേഖര്‍ പറഞ്ഞു. “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയെ കുടുക്കാനും ചിലര്‍ ഈ അവസരം ഉപയോഗിച്ചു. ദുഷ്ടലാക്കോടെ വന്ന അടുത്ത ചോദ്യം ഇതായിരുന്നു. അപ്പോള്‍ കേന്ദ്രമന്ത്രി കേരള പൊലീസിനെ സംശയിക്കുകയാണോ? – ഇതായിരുന്നു അടുത്ത കുടുക്കുന്ന ചോദ്യം. ഇതിനും കൃത്യമായ ഉത്തരം രാജീവ് ചന്ദ്രശേഖറിന്റെ പക്കല്‍ ഉണ്ടായിരുന്നു. “എനിക്ക് ആളുകളും എന്റെ കൂട്ടുകാരും ബന്ധുക്കളുമായി പലരും കേരളാ പൊലീസിലുണ്ട്. എനിക്ക് അങ്ങേയറ്റത്തെ ബഹുമാനവും കേരളാ പൊലീസിനോടുണ്ട്. കേരളാ പൊലീസിന്റെ പ്രൊഫഷണലിസത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞാന്‍ ബഹുമാനിക്കാത്തത് പൊളിറ്റിക്കല്‍ മാനേജേഴ്സ് ഓഫ് കേരളാ പൊലീസ്. അത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. ” – ഈ ഉത്തരവും പത്രപ്രവര്‍ത്തകരില്‍ ചിലരെ ഞെട്ടിച്ചുകാണണം.
പിന്നീട് കേന്ദ്രമന്ത്രി വ്യത്യസ്തമായ ചില കാര്യങ്ങള്‍ വൈകാരികതയോടെ പറഞ്ഞു:”ഞാന്‍ ഒരു മലയാളിയാണ്. എന്റെ സംസ്ഥാനത്തിന്റെ മതമൗലികവാദവല്‍ക്കരണത്തില്‍ എനിക്ക് ആശങ്കയുണ്ട്. സ്ഫോടനത്തില്‍ മരിക്കുന്നവരെല്ലാം നിഷ്കളങ്കരാണ്. അവര്‍ തീര്‍ച്ചയായും മതമൗലികവാദത്തിന്റെ ഇരകളാണ്.ഹമാസ് ഇസ്രയേലില്‍ ക്രൂരമായ ആക്രമണം നടത്തിയെന്നിരിക്കെ, ഹമാസിന്റെ ചീഫിനെ കേരളത്തിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിച്ചത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ വരുത്തിയ വലിയ വീഴ്ച തന്നെയാണ്. ഇത് തീര്‍ച്ചയായും കേരളത്തിന്റെ പ്രീണനരാഷ്ട്രീയമാണ്.” – രാജീവ് ചന്ദ്രശേഖര്‍ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: