ന്യൂദല്‍ഹി: ഖത്തറില്‍ വധശിക്ഷ വിധിച്ച് തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുകയും അവരുടെ മോചനത്തിന് സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
കേസിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കുടുംബങ്ങളുമായി അടുത്ത് ഏകോപിപ്പിക്കുമെന്നും അദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് അദ്ദേഹം എട്ട് പേരുടേയും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. തടവിലാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആശങ്ക മനസിലാക്കുന്നു.
Met this morning with the families of the 8 Indians detained in Qatar.
Stressed that Government attaches the highest importance to the case. Fully share the concerns and pain of the families.
Underlined that Government will continue to make all efforts to secure their release.…
— Dr. S. Jaishankar (@DrSJaishankar) October 30, 2023
അവരുടെ മോചനത്തിനായി സര്‍ക്കാര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരും. കുടുംബാംഗങ്ങളുമായി ചേര്‍ന്ന് നിന്നുകൊണ്ടായിരിക്കും ഈ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ഇവരെ ഖത്തര്‍ തടവിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: