ചണ്ഡീഗഡ്: പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് രണ്ട് ചൈനാ നിര്‍മിത ഡ്രോണുകള്‍ കണ്ടെത്തിയതായി അതിര്‍ത്തി സുരക്ഷാ സേന. താന്‍ തരണ്‍, അമൃത്സര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഡ്രോണുകള്‍ കണ്ടെത്തിയത്.
വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച അമൃത്സറിലെ ദവോക് അതിര്‍ത്തിയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് താന്‍ തരണിലെ ധോലനില് നിന്ന് ഡ്രോണ്‍ കണ്ടെടുത്തത്. രണ്ട് സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചതായി സൈന്യം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: