തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമക്കുള്ള അവാർഡ് ബി.എം.സി ഫിലിം പ്രൊഡക്ഷൻസ് ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ നേടിയതായി ഫെസ്റ്റിവൽ ഡയറക്ടർ ഡോ.ആർ.എസ് പ്രദീപ് അറിയിച്ചു. ഓൺൈലൻ വഴിയാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച തിരക്കഥ: റോയി മടപ്പള്ളി (ചിത്രം തൂലിക). മികച്ച ഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ). സ്പെഷ്യൽ ജൂറി പുരസ്കാരം: എന്ന് സാക്ഷാൽ ദൈവം, വള്ളിച്ചെരുപ്പ്. അവാർഡ് ദാനം നവംബർ 20 ന് തിരുവനന്തപുരത്ത് നടക്കും. വിവിധ ടെലിവിഷൻ അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
അനക്ക് എന്തിന്റെ കേടാ സിനിമ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് റിലീസ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: