കൊടുങ്ങല്ലൂര്‍: പൊതുടാപ്പുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്ത വകയില്‍ പതിനേഴര കോടിയിലധികം രൂപയുടെ ബാധ്യത, കൊടുങ്ങല്ലൂര്‍ നഗരസഭക്കെതിരെ വാട്ടര്‍ അതോറിറ്റി ജപ്തി നടപടിക്കൊരുങ്ങുന്നു.
നഗരസഭാ പരിധിയിലുള്ള പൊതു ടാപ്പുകളുടെ വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക ഇനത്തില്‍ 17 കോടി 70 ലക്ഷത്തി പതിമൂന്നായിരത്തി അറുനൂറ്റി മൂന്ന് രൂപയാണ് ബാധ്യതയുള്ളത്. കുടിശ്ശിക തുക 7 ദിവസത്തിനകം അടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ച് വാട്ടര്‍ അതോറിറ്റി നഗരസഭക്ക് കത്ത് നല്‍കി.
നിലവില്‍ 729 പൊതു ടാപ്പുകളുടെ വെള്ളക്കരമാണ് നഗരസഭ അടക്കുന്നത്. ഒരു ടാപ്പിന് 21,839 രൂപ നിരക്കില്‍ 13, 26,719 രൂപയാണ് പ്രതിമാസം നല്‍കേണ്ടത്. ഈ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വെള്ളക്കര ഇനത്തില്‍ 39,80,157 രൂപ നഗരസഭ അടച്ചിട്ടുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ ബില്ലും മുന്‍കാലങ്ങളിലെ കുടിശ്ശികയും ചേര്‍ത്താണ് 17 കോടിയിലധികം രൂപ ബാധ്യത വന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: