നീയോര്‍ക്കുന്നുവോ?
സ്വയമുരുകിയെരിഞ്ഞു
പാവനഭസ്മധൂളികളായ്
തിരു മെയ്യാകെ
പൊതിഞ്ഞു
പടര്‍ന്നയാ നിമേഷങ്ങള്‍…
നീയോര്‍ക്കുന്നുവോ?
നീയോര്‍ക്കുന്നുവോ?
മാഞ്ഞു മറയാന്‍
വെമ്പും നിന്നെ
പൂണ്ടടക്കമാലിംഗനം
ചെയ്തു കേണു
വീഴുന്നേരം
കയ്യില്‍ കനിവാലൊരു
രുദ്രാക്ഷമാ
വിരിമാറില്‍ നിന്നു
മൂര്‍ന്നുവീഴുന്നതും……
നീയോര്‍ക്കുന്നുവോ?
പാതിയും പകുത്തു
തന്നിട്ടും പോരാതെ
പ്രദോഷനടനങ്ങള്‍ക്കുമപ്പുറം
ലാസ്യഭാവങ്ങള്‍ പോരാതെ
ഹര്‍ഷോന്മാദലയങ്ങളില്‍
പരിഭവധാരായാര്‍ദ്രമാം
ഹിമശിലയുരുകുന്നതും..
നീയോര്‍ക്കുന്നുവോ?
നീളെ നീലതാരകള്‍
തിളങ്ങും മാനമൊട്ടു
താഴ്ന്നു വന്നു കണ്ണു
പൊത്തിക്കളിക്കേ
കൈതൊടാന്‍ പാകത്തില്‍
മുഴുതിങ്കളും ചിരിയ്‌ക്കെ
നീലരാവില്‍ ഘനനീല
രാവില്‍ അതിമിനുപ്പേറുമീ
ശിലാതലത്തിലെ നീലരാവിന്റെ
ഗദ്ഗദം നീയോര്‍ക്കുന്നുവോ?
നീയോര്‍ക്കുന്നുവോ?
ജന്മജന്മാന്തരങ്ങള്‍ക്കു
മപ്പുറമീ കടും നീലിച്ച
കണ്ഠം മുകരുമീ
യധരങ്ങളില്‍ പടരും
ശ്യാമ ഛായയില്‍
ചുറ്റും വ്യാപിക്കുമീ
നീലഛവിയില്‍
അലിഞ്ഞലിഞ്ഞു
നിന്നില്‍ നിറയുന്നതു
നീയറിയുന്നുവോ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: