Categories: Kerala

മലപ്പുറത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തത് മുന്‍ ഹമാസ് മേധാവി; ഹമാസ് ലീഡര്‍ എത്തിയത് ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയാനുള്ള ചര്‍ച്ചയില്‍

കേരളത്തില്‍ മലപ്പുറത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് മുന്‍ ഹമാസ് മേധാവി. ഇത് ദേശീയ തലത്തില്‍ തന്നെ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തീവ്രവാദ ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ അപലപിച്ചതിനിടെയാണ് പലസ്തീനെയും ഹമാസിനെയും പിന്തുണയ്ക്കാന്‍ മുന്‍ഹമാസ് മേധാവി തന്നെ മലപ്പുറത്തെ യുവാക്കളോട് ആഹ്വാനം ചെയ്തത്.

Published by

ന്യൂദല്‍ഹി: കേരളത്തില്‍ മലപ്പുറത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് മുന്‍ ഹമാസ് മേധാവി. ഇത് ദേശീയ തലത്തില്‍ തന്നെ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തീവ്രവാദ ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ അപലപിച്ചതിനിടെയാണ് പലസ്തീനെയും ഹമാസിനെയും പിന്തുണയ്‌ക്കാന്‍ മുന്‍ഹമാസ് മേധാവി തന്നെ മലപ്പുറത്തെ യുവാക്കളോട് ആഹ്വാനം ചെയ്തത്. ദേശീയ തലത്തില്‍ തന്നെ പുതിയ സുരക്ഷാ പ്രശ്നമായി ഇത് മാറിയിരിക്കുകയാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഏറെ ആശങ്കയോടെയാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്.

മലപ്പുറത്ത് നടന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കോണ്‍ഫറന്‍സാണ് മുന്‍ ഹമാസ് മേധാവി ഖാലിദ് മഷേല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ഒരാഴ്ച കൊണ്ടാണ് അദ്ദേഹത്തെ ഉദ്ഘാടകനായി ലഭിച്ചതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് നേതാവ് പറയുന്നു. “അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്യാമെന്ന് സമ്മതിച്ചത് ദൈവകൃപയാണ്”- സോളിഡാരിറ്റി യൂത്ത് മൂവ് മെന്‍റ് മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. അബ്ദുള്‍ ബാഷ പറയുന്നു. ബുള്‍ഡോസര്‍ ഹിന്ദുത്വത്തെയും വംശീയവിദ്വേഷത്തിന്റെ സിയോണിസത്തെയും വേരോടെ പിഴുതെറിയുക എന്ന വിഷയത്തിലുള്ള സമ്മേളനം പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു.

ലോകമാകെ ആരാധിക്കുന്ന വ്യക്തിയെന്നാണ് സോളിഡാരിറ്റി സംഘടനയുടെ ഭാരവാഹികള്‍ മുന്‍ ഹമാസ് നേതാവിനെ സമ്മേളനത്തില്‍ പരിചയപ്പെടുത്തിയത്. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയില്‍ നിന്നും വന്ന, എല്ലാവരും കാത്തുകാത്തിരിക്കുന്ന വ്യക്തിത്വമെന്നും ഇസ്രയേലിന്റെ കണ്ണിലെ കരടെന്നുമാണ് ഭാരവാഹികള്‍ മുന്‍ ഹമാസ് നേതാവിനെ പരിചയപ്പെടുത്തിയത്.

അല്‍ അഖ് സ പള്ളി സംരക്ഷിക്കാന്‍ വേണ്ടിയാണ് ഹമാസ് ഇസ്രയേലില്‍ ഒക്ടോബര്‍ 7ന് ആക്രമണം നടത്തിയതെന്ന് ഹമാസ് നേതാവ് മലപ്പുറം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ന്യായീകരിച്ചു. അറബിക് ഭാഷയിലായിരുന്നു പ്രഭാഷണം. അല്‍ ഖ്വാസം ബ്രിഗേഡ് ഒക്ടോബറില്‍ അള്ളായുടെ അനുഗ്രഹത്തോടെ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഗാസയെ ഇസ്രയേല്‍ ആക്രമിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?- സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഹമാസ് നേതാവ് ചോദിച്ചു. ഇദ്ദേഹത്തിന്റെ അറബിക് പ്രസംഗം വിവര്‍ത്തനം ചെയ്തത് സോളിഡാരിറ്റി യൂത്ത് സംഘടനയുടെ നേതാവ് എം.എ. അനസ് അന്‍സൂര്‍ ആണ്.

അല്‍ അഖ്സ പള്ളിയെ സംരക്ഷിക്കാനാണ് ആയിരക്കണക്കിന് സാധാരണ ഇസ്രയേലി പൗരന്മാരെ ഹമാസ് നേതാവ് ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ പ്രസംഗത്തില്‍ അദ്ദേഹം ന്യായീകരിച്ചു. നെതന്യാഹുവിന്റെ നേതൃത്വം അല്‍ അഖ്സ പള്ളിയെ നശിപ്പിക്കാനാണ് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ഹമാസ് നേതാവ് പറഞ്ഞു. പലസ്തീന് വേണ്ടി തെരുവുകളില്‍ ഇറങ്ങാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

വ്യാപകമായി സാധാരണപൗരന്മാര്‍ കൊല ചെയ്യപ്പെട്ട ഇസ്രയേല്‍ -പലസ്തീന്‍ സംഘട്ടനത്തെ അഗാധമായ ആശങ്കയോടെ കേന്ദ്രസര്‍ക്കാര്‍ നോക്കിക്കാണുന്നതിനിടയിലാണ് ഇന്ത്യന്‍ മണ്ണില്‍ നടന്ന ഒരു സമ്മേളനം ഹമാസ് നേതാവ് ഉദ്ഘാടനം ചെയ്യുന്നത്. അതും കേരളത്തിന്റെ മണ്ണില്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക